This thread is for all the latest news and update about the megastar and his new film
news and updates as well.....all welcome to contribute..
പഴശ്ശിരാജ 100 നാള്*; കളക്ഷന്* 17 കോടി!
ബുധന്*, 27 ജനുവരി 2010( 13:04 IST )

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം തിയേറ്ററുകളില്* വിജയകരമായി 100 ദിവസം തികച്ചു. മെഗാ സ്റ്റാര്* മമ്മൂട്ടിയുടെ പഴശ്ശിരാജ മലയാള സിനിമയുടെ ചരിത്രം തന്നെയാണ് തിരുത്തിയെഴുതിയിരിക്കുന്നത്. പഴശ്ശിരാജയുടെ തിയേറ്റര്* കളക്ഷന്* മാത്രം 17 കോടി രൂപയാണ്. സാറ്റലൈറ്റ് - ഓവര്*സീസ് കളക്ഷന്* കൂടിച്ചേര്*ത്താല്* മുതല്*മുടക്ക് തിരിച്ചു പിടിച്ചിരിക്കുന്നതായാണ് റിപ്പോര്*ട്ടുകള്*.
ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സാറ്റലൈറ്റ് റൈറ്റാണ് പഴശ്ശിരാജ നേടിയത്. മലയാളത്തിന് പുറമേ തമിഴില്* ഡബ്ബ് ചെയ്ത് പ്രദര്*ശിപ്പിച്ചതും വിജയകരമായിരുന്നു. ഇനി തെലുങ്ക്, ഹിന്ദി ഭാഷകളില്* കൂടി പഴശ്ശിരാജ ഡബ്ബു ചെയ്ത് പുറത്തിറക്കുന്നുണ്ട്. പഴശ്ശിരാജയുടെ അഭൂതപൂര്*വമായ വിജയകഥ കേട്ടറിഞ്ഞ് വടക്കേ ഇന്ത്യ ഈ സിനിമയുടെ ഹിന്ദി റിലീസിനായി കാത്തിരിക്കുകയാണ്.
കേരളത്തിലെ അഞ്ച് റിലീസിംഗ് കേന്ദ്രങ്ങളില്* പഴശ്ശി ഇപ്പോഴും പ്രദര്*ശിപ്പിച്ചു വരികയാണ്. ഇതിനകം തന്നെ ഒട്ടേറെ അവാര്*ഡുകളും നേടിയ ചിത്രത്തിന് പല വിദേശ മേളകളിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാല്* ഏറ്റവും അത്ഭുതപ്പെടുത്തുന്ന വസ്തുത ഇതൊന്നുമല്ല. ഈ ചിത്രം വാങ്ങാനായി എച്ച് ബി ഒ തയ്യാറെടുക്കുന്നതായി റിപ്പോര്*ട്ടുകള്* ഉണ്ട്.
പതിനെട്ട് കോടിയില്* അധികം രൂപ മുടക്കി പഴശ്ശിരാജ എച്ച് ബി ഒ വാങ്ങിക്കാനായി ചര്*ച്ചകള്* നടത്തി വരുന്നു. ഈ കരാര്* യാഥാ*ര്*ത്ഥ്യമായാല്* ഒരു മലയാള സിനിമയ്ക്ക് ആഗോളതലത്തില്* ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാകും. അതേ സമയം, മമ്മൂട്ടി - എം ടി - ഹരിഹരന്* ടീം മറ്റൊരു വമ്പന്* സിനിമയുടെ ആലോചനകളിലാണെന്ന് സൂചനകള്* ലഭിച്ചിട്ടുണ്ട്.








Comment