ബ്രാബോണില്* വീരേന്ദ്രജാലം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ബ്രാബോണില്* വീരേന്ദ്രജാലം


    ബ്രാബോണില്* വീരേന്ദ്രജാലം

    മുംബൈ, വ്യാഴം, 3 ഡിസംബര്* 2009






    വീരേന്ദര്* സേവാഗിന്*റെ വിശ്വരൂപത്തിനു മുന്നില്* ലോകോത്തര സ്പിന്നര്* മുത്തയ്യ മുരളീധരന്* പോലും ക്ലബ് ബൌളറുടെ നിലവാരത്തി വണങ്ങി നിന്നപ്പോള്* ലങ്കയ്ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്* ഇന്ത്യ റണ്* മലയില്*. റെക്കോര്*ഡുകളുടെ പെരുമഴ പെയ്യിച്ച് സേവാഗ് കുറിച്ച ആറാം ഇരട്ട സെഞ്ച്വറിയുടെ മികവില്* രണ്ടാം ദിനം കളി നിര്*ത്തുമ്പോള്* ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്* 443 റണ്*സെന്ന ശക്തമായ നിലയിലാണ്. 284 റണ്*സുമായി സേവാഗും 62 റണ്*സുമായി ദ്രാവിഡും ക്രീസില്*. ഒമ്പത് വിക്കറ്റ് കൈയ്യിലിരിക്കേ ഇന്ത്യക്ക് 50 റണ്*സിന്*റെ ലീഡ്.

    ഗംഭീറിന്*റെ കുറവ് ഒട്ടും അറിയിക്കാതെ ആയിരുന്നു വിജയ്*യും സേവാഗും തുടക്കമിട്ടത്. തുടക്കം മുതലേ ആക്രമിച്ച വിജയ് സേവാഗിനെ കാഴ്ചക്കാരനാക്കിയപ്പോള്* നിലയുറപ്പിച്ച വീരു പിന്നീട് ആക്രമണത്തിന്*റെ ബാറ്റണ്* ഏറ്റെടുത്തു. വീരു ഏകദിന ശൈലിയില്* അടിച്ചു തകര്*ത്തപ്പൊള്* സേവാഗിന്*റെ സ്കോറിനൊപ്പം ഇന്ത്യന്* സ്കോറും കുതിച്ചു. ഒന്നാം വിക്കറ്റില്* 221 റണ്*സ് കൂട്ടിച്ചേര്*ത്ത ശേഷമാണ് വിജയ് (87) മടങ്ങിയത്. ഇന്ന് ലങ്കയ്ക്ക് ലഭിച്ച ഒരേയൊരു വിക്കറ്റും ഇതായിരുന്നു.

    മറുവശത്ത് ദ്രാവിഡിനെ കാഴ്ചക്കാരനാക്കി സേവാഗ് അടിച്ചു തകര്*ത്തു. 54 പന്തില്* 50, 101 പന്തില്* 100, 130 പന്തില്* 150, 168 പന്തില്* 200, 207 പന്തില്* 250 എന്നിങ്ങനെയായിരുന്നു സേവാഗിന്*റെ സ്കോറിംഗ്. ഇതിനിടയ്ക്ക് 40 തവണ പന്ത് അതിര്*ത്തി കടന്നപ്പോള്* ഏഴു തവണ അതിര്*ത്തിക്ക് മുകളിലൂടെ പറന്നു. വെറും 239 പന്തിലാണ് വീരു 284 റണ്*സെടുത്തത്. ടെസ്റ്റ് ക്രിക്കറ്റില്* സേവഗ് നേടുന്ന ആറാം ഇരട്ട സെഞ്ച്വറിയാണിത്.

    അഞ്ചു ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ദ്രാവിഡിനെ മറികടന്ന ഏറ്റവും കൂടുതല്* ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യന്* താരമെന്ന പദവിയും വീരു സ്വന്തമാക്കി. 207 പന്തില്* 250 തികച്ചതോടെ ഏറ്റവും കുറഞ്ഞ പന്തില്* 250 റണ്*സ് തികയ്ക്കുന്ന താരമെന്ന റെക്കോര്*ഡും മുള്*ട്ടാനിലെ സുല്*ത്താന്* സ്വന്തം പേരിലാക്കി. ഒരു ദിനം ഏറ്റവും കൂടുതല്* റണ്*സ് നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്*ഡും വീരു സ്വന്തം പേരിലെഴുതി.

    ലങ്കന്* സ്പിന്* ഇതിഹാസം മുത്തയ്യ മുരളീധരനായിരുന്നു ഏറ്റവും കൂടുതല്* നാണംകെട്ടത്. 17 ഓവര്* എറിഞ്ഞ മുരളി 105 റണ്*സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല.ഇതിനിടെ സേവാഗ്* ടെസ്റ്റ്* ക്രിക്കറ്റില്* ആറായിരം റണ്*സും തികച്ചു. സച്ചിന്* ടെന്*ഡുല്*ക്കറിനും സുനില്* ഗാവസ്ക്കറിനും ശേഷം വേഗത്തില്* ആറായിരം കടക്കുന്ന താരമാണ്* സേവാഗ്*.

    രാവിലെ എട്ടിന് 366 എന്ന നിലയില്* ബാറ്റിംഗ് തുടര്*ന്ന ലങ്കയ്ക്ക് ആദ്യ എയ്ഞ്ചലോ മാത്യൂസിനെ നഷ്ടമായി. സെഞ്ച്വറിക്ക് ഒരു റണ്*സ് അകലെയണ് മാത്യൂസ് പുറത്തായത്. സ്കോര്* 98 ല്* നില്*ക്കേ ശ്രീശാന്തിന്റെ ഓവറില്* രണ്ടാം റണ്*സിനു ശ്രമിക്കുന്നതിനിടെ റണ്ണൌട്ടാകുകയായിരുന്നു. പിന്നാലെ ചനക വലേഗദരയെ(8) പ്രജ്ഞാന്* ഓജ വിക്കറ്റിനു മുന്നില്* കുടുക്കിയതോടെ ലങ്കന്* ഇന്നിങ്ങ്സിന്* വിരാമമായി. മുത്തയ്യാ മുരളീധരന്*(4) പുറത്താകാതെ നിന്നു.
    DONATE & SUPPORT US




Working...
X