അവിശുദ്ധ ബന്ധങ്ങള്* കുടുംബം തകര്*ത്തു:വുഡ്സ്
<small>ചിക്കാഗോ, വ്യാഴം, 3 ഡിസംബര്* 2009</small>
<!--
--> <!--Image-->

<!--endImage--> തന്*റെ അവിശുദ്ധ ബന്ധങ്ങളാണ് കുടുംബ ജീവിതം താറുമാറാക്കിയതെന്ന് ഗോള്*ഫ് താരം ടൈഗര്* വുഡ്സിന്*റെ ഏറ്റുപറച്ചില്*. ഇത്തരം ബന്ധങ്ങള്* നിലനിര്*ത്തിയതില്* താന്* ഹൃദയത്തിന്*റെ ഭാഷയില്* മാപ്പു ചോദിക്കുന്നുവെന്നും വുഡ്സ് പറഞ്ഞു.
തന്*റെ കുടുംബത്തോടും മൂല്യങ്ങളോടും തനിക്ക് സത്യസന്ധത പുലര്*ത്താനായില്ലെന്നും വുഡ്സ് തന്*റെ വെബ്സൈറ്റില്* വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച കാറപകടമുണ്ടായതിനുശേഷം വുഡ്സ് നല്*കുന്ന ഏറ്റവും ദൈര്*ഘ്യമേറിയ വിശദീകരണകുറിപ്പാണിത്.
മുന്* മോഡലും ഭാര്യയുമായ എലിന്* നോര്*ഡെഗ്രെനുമായുള്ള വുഡ്സിന്*റെ ദാമ്പത്യം അത്ര രസത്തിലല്ലെന്ന് പാപ്പരാസികള്* റിപ്പോര്*ട്ട് ചെയ്തിരുന്നു. ഇതിനെച്ചൊല്ലിയുളള തര്*ക്കത്തിനിടെയാണ് വുഡ്സിന്*റെ കാര്* അപകടത്തില്*പ്പെട്ടതെന്നും റിപ്പോര്*ട്ടുണ്ടായിരുന്നു. തെറ്റുകളില്* നിന്ന് പാഠം പഠിച്ച് ഒരു നല്ല മനുഷ്യനാവാനും ഒരു നല്ല അച്ഛനാവാനും ഒരു നല്ല കുടുംബനാഥനാവാനും ഞാന്* ശ്രമിക്കും. ഇത്രയും കാലം എന്നെ പിന്തുണച്ച എല്ലാവര്*ക്കും നന്ദി-വുഡ്സ് പറഞ്ഞു. വുഡ്സിന്*റെ വിശദീകരണം വന്നതോടെ ഒട്ടേറെ വനിതകള്* വുഡ്സുമായി ബന്ധമുണ്ടെന്ന് പ്രസ്താ
കഴിഞ്ഞ ശനിയാഴ്ച ഭാര്യ എലിനുമൊത്ത് യാത്ര പോകുമ്പോള്* പുലര്*ച്ചെ 2.25നാണ് വുഡ്സിന്*റെ കാഡിലാക് എസ് യു വി കാര്* അപകടത്തില്*പ്പെട്ടത്. നൈറ്റ് ക്ലബ് ആതിഥേയയായ റിച്ചല്* ഉക്കീടെല്ലുമായി വുഡ്സിനുള്ള ബന്ധത്തെച്ചൊല്ലി എലിനുമായി തര്*ക്കിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് അന്നു തന്നെ റിപ്പോര്*ട്ടുണ്ടായിരുന്നു. എന്നാല്* ഇത് വുഡ്സ് പിന്നീട് നിഷേധിക്കുകയും ഭാര്യയാണ് തന്നെ കാറിന്*റെ ചില്ല് തകര്*ത്ത് രക്ഷിച്ചതെന്നും വ്യക്തമാക്കിയിരുന്നു.



