സഞ്ചാരികളുടെ സുരക്ഷ ഉറപ്പിച്ച് തേക്കടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    സഞ്ചാരികളുടെ സുരക്ഷ ഉറപ്പിച്ച് തേക്കടി


    സഞ്ചാരികളുടെ സുരക്ഷ ഉറപ്പിച്ച് തേക്കടി <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    തേക്കടി, വെള്ളി, 15 ജനുവരി 2010( 15:07 IST )


    <!--
    --> <!--Image-->



    <!--endImage--> മൂന്നരമാസത്തിന് ശേഷം തേക്കടി തടാകത്തിലൂടെ വീണ്ടും ബോട്ടില്* ചുറ്റുമ്പോള്* സഞ്ചാരികളുടെ മനസില്* ഭീതിയുണ്ടായിരുന്നില്ല. തങ്ങളുടെ ജീവിതം ഈ യാത്രയില്* സുരക്ഷിതമാണെന്ന ധൈര്യം അവരുടെ മുഖത്തും പ്രതിഫലിച്ചിരുന്നു. മികച്ച സൌകര്യങ്ങളോടെ ബോട്ടിംഗ് പുനരാരംഭിച്ച സംസ്ഥാന സര്*ക്കാരിനെ അഭിനന്ദിക്കാനും മറുനാടന്* സഞ്ചാരികള്* ഉള്*പ്പെടെയുള്ളവര്* മറന്നില്ല.

    കഴിഞ്ഞ സ്പ്തംബര്* 30 ന് കെടിഡിസിയുടെ ജലകന്യക എന്ന ഫൈബര്*ബോട്ട് വരുത്തിയ ദുരന്തത്തിന് ശേഷം ആദ്യമായാണ് തേക്കടിയില്* ബോട്ടിംഗ് നടത്തുന്നത്. വനംവകുപ്പിന്*റെ രണ്ട് ബോട്ടുകളും കെടിഡിസിയുടെ മൂന്ന് ബോട്ടുകളുമാണ് സര്*വ്വീസ് പുനരാരംഭിച്ചത്. ഇതിനു മുന്നോടിയായി ചീഫ് ഇന്*സ്പെക്ടര്* ഓഫ് ബോട്ട്*സ് കഴിഞ്ഞ ആഴ്ച അഞ്ചുബോട്ടുകള്*ക്കും ഫിറ്റ്നസ് സര്*ട്ടിഫിക്കേറ്റ് നല്*കിയിരുന്നു.

    എല്ലാ സഞ്ചാരികള്*ക്കും ലൈഫ് ജാക്കറ്റുകള്* ഉള്*പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്* നല്*കിയായിരുന്നു യാത്ര. സഞ്ചാരികള്* വെള്ളത്തില്* വീണാലും ഇവരെ രക്ഷിക്കുന്നതിന് ആവശ്യമായ ട്യൂബുകള്* ഉള്*പ്പെടെയുള്ള സജ്ജീകരണങ്ങള്* ബോട്ടുകളില്* ഏര്*പ്പെടുത്തിയിട്ടുണ്ട്. ലൈഫ് ജാക്കറ്റുകള്* ഇടുന്നത് ശരീരത്തിന്*റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടെങ്കിലും എല്ലാ സഞ്ചാരികളും ഇതണിയാന്* പൂര്*ണ്ണ സജ്ജരായിരുന്നു.

    ഇരുപത്തിയഞ്ചുപേര്*ക്ക് ഒരാള്* എന്ന നിലയില്* ലൈഫ് ഗാര്*ഡുമാരെയും ബോട്ടില്* ഏര്*പ്പെടുത്തിയിട്ടുണ്ട്. പീരുമേട് എം*എല്**എ ബിജിമോള്* ഉള്*പ്പെടെയുള്ളവര്* ആദ്യ യാത്രയ്ക്ക് എത്തിയിരുന്നു. വനം*വകുപ്പിന്*റെ പെരിയാര്* വനജ്യോത്സന എന്നീ ബോട്ടുകളും കെടിഡിസിയുടെ ജലരാജ, ജലതരംഗിണി, ജലമോഹിനി എന്നീ ബോട്ടുകളുമാണ് സര്*വ്വീസ് നടത്തുന്നത്.

    യാത്രക്കാരുടെ പൂര്*ണ്ണമേല്**വിലസം കമ്പ്യൂട്ടറില്* രേഖപ്പെടുത്തിയ ശേഷമാണ് ടിക്കറ്റുകള്* നല്*കുക. ബോട്ടിംഗ് യാര്*ഡില്* യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വനംവകുപ്പിന്*റെ ബോട്ടുകളില്* ഒരു യാത്രയ്ക്ക് 45 രൂപയും കെടിഡിസി ബോട്ടുകളില്* 75 രൂപയുമാണ് നിരക്ക്.

    നേരത്തെ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്*റെയും സംസ്ഥാന ജലഗതാഗത വകുപ്പിന്*റെയും മാനദണ്ഡങ്ങള്*ക്ക് അനുസരിച്ച് ബോട്ടുകളില്* മാറ്റം വരുത്തിയിരുന്നു. സീറ്റുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. ടിക്കറ്റ് കരിഞ്ചന്ത തടയുന്നതിനായി കുമളി നിവാസികള്*ക്ക് വന്യജീവിസങ്കേതത്തിലേക്ക് കടക്കാന്* എന്**ട്രി പാസ് വേണമെന്ന നിബന്ധനയും എടുത്തുകളഞ്ഞിട്ടുണ്ട്.
    DONATE & SUPPORT US




Working...
X