ബസുവിന്റെ അന്ത്യയാത്ര ചൊവ്വാഴ്ച

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ബസുവിന്റെ അന്ത്യയാത്ര ചൊവ്വാഴ്ച

    ബസുവിന്റെ അന്ത്യയാത്ര ചൊവ്വാഴ്ച
    <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    കൊല്*ക്കത്ത, തിങ്കള്*, 18 ജനുവരി 2010( 08:51 IST )



    <!--
    --> അന്തരിച്ച കമ്യൂണിസ്റ്റ് നേതാവും പശ്ചിമബംഗാള്* മുന്* മുഖ്യമന്ത്രിയുമായിരുന്ന ജ്യോതിബസുവിന്റെ അന്ത്യയാത്ര ചൊവ്വാഴ്ച നാലുമണിക്ക് ആരംഭിച്ച് എസ്*എസ്കെ*എം മെഡിക്കല്*കോളജില്* അവസാനിക്കും. തന്റെ മൃതദേഹം മെഡിക്കല്* വിദ്യാര്*ത്ഥികള്*ക്ക് പഠനത്തിനായി നല്*കണമെന്ന് ബസുവിന്റെ അഭിലാഷമനുസരിച്ച് ചടങ്ങുകള്*ക്ക് ശേഷമായിരിക്കും മൃതദേഹം കൈമാറുക.

    ഇപ്പോള്* പീസ്*ഹെവന്* മോര്*ച്ചറിയില്* സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പശ്ചിമബംഗാള്* നിയമസഭാ മന്ദിരമായ റൈറ്റേഴ്സ് ബില്*ഡിംഗില്* 10:30 മുതല്* 2:30 വരെ പൊതുദര്*ശനത്തിനു വയ്ക്കും. മൂന്ന് മണിമുതല്* പാര്*ട്ടി ആസ്ഥാനത്ത് പൊതുദര്*ശനത്തിനു വച്ചശേഷം നാല് മണിയോടെ അന്ത്യയാത്ര ആരംഭിക്കും.

    തന്റെ കണ്ണുകളും ദാനം ചെയ്യാന്* ബസു സമ്മതപത്രത്തില്* ഒപ്പുവച്ചിരുന്നു. അതനുസരിച്ച് ഞായറാഴ്ച തന്നെ നേത്ര വിദഗ്ധര്* എത്തി അദ്ദേഹത്തിന്റെ നേത്രപടലം എടുത്തുമാറ്റിയിരുന്നു.

    ബസുവിനോടുള്ള ആദരസൂചകമായി തിങ്കളാഴ്ച സംസ്ഥാന സര്*ക്കാര്* അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങില്* കോണ്*ഗ്രസിനെ പ്രതിനിധീകരിച്ച് കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്*ജി പങ്കെടുക്കും. സിപി*എം ജനറല്* സെക്രട്ടറി പ്രകാശ്കാരാട്ട്, സിപിഐ ജനറല്* സെക്രട്ടറി എബി ബര്*ദന്* ബിജെപി നേതാവ് എല്* കെ അദ്വാനി തുടങ്ങിയ പ്രമുഖ നേതാക്കളും മരണാനന്തര ചടങ്ങില്* പങ്കെടുക്കും.
    DONATE & SUPPORT US




Working...
X