ഈഡനില്* സെഞ്ച്വറിയുടെ പൂക്കാലം
കൊല്*ക്കത്ത, ചൊവ്വ, 16 ഫെബ്രുവരി 2010( 17:24 IST )

പതിനഞ്ചാം സെഞ്ച്വറിയുമായി കൊല്*ക്കത്തയുടെ സ്വന്തം ലക്*ഷ്മണും മുന്നില്* നിന്ന് നയിച്ച നായകന്* മഹേന്ദ്ര സിംഗ് ധോണിയും ചേര്*ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്* ഇന്ത്യയ്ക്ക് സമ്മാനിച്ചത് കൂറ്റന്* ഒന്നാം ഇന്നിഗ്സ് ലീഡ്. ലക്*ഷ്മണിന്*റെയും ധോണിയുടെയും അപരാജിത സെഞ്ച്വറികളുടെ മികവില്* 351 റണ്*സിന്*റെ ഒന്നാം ഇന്നിംഗ്സ് നേടി ഡിക്ലയര്* ചെയ്ത ഇന്ത്യ നാലാം ഇന്നിംഗ്സ് ബാറ്റിംഗെന്ന ദുഷ്കര ദൌത്യവും തന്ത്രപൂര്*വം ഒഴിവാക്കി. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്*ത്തുമ്പോള്* വിക്കറ്റ് നഷ്ടമില്ലാതെ ആറു റണ്*സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
342/5 എന്ന നിലയില്* മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയെ ലക്*ഷ്മണും അമിത് മിശ്രയും ചേര്*ന്ന് 384 ല്* എത്തിച്ചു. മോര്*ക്കലിന്*റെ പന്തില്* തന്*റെ ദൌത്യം ഭംഗിയായി പൂര്*ത്തിയാക്കി മിശ്ര (28) മടങ്ങുമ്പോള്* ഇന്ത്യന്* ലീഡ് 88 റണ്*സ്. എന്നാല്* തകരാത്ത ഏഴാം വിക്കറ്റ് കൂട്ടുക്കെട്ടില്* ലക്*ഷ്മണും (143) ധോണിയും (132) ചേര്*ന്ന് സന്ദര്*ശകരുടെ പ്രതീക്ഷകള്* അടിച്ചു തകര്*ത്തു.

ഏഴാം വിക്കറ്റില്* 260 റണ്*സാണ് ഇരുവരും ചേര്*ന്ന് വാരിക്കൂട്ടിയത്. ഇതിനിടെ ലക്*ഷ്മണ്* കൊല്*ക്കത്തയിലെ നാലാമത്തെയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യത്തെയും സെഞ്ച്വറി തികച്ചു. ഈഡന്* ഗാര്*ഡന്*സില്* ആയിരം റണ്*സെന്ന നാഴികക്കല്ലും ലക്*ഷണ്* പിന്നിട്ടു. ധോണിയുടെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണ് ഈഡനില്* ഇന്ന് വിരിഞ്ഞത്. നേരത്തേ വീരേന്ദര്* സേവാഗും സച്ചിന്* തെന്*ഡുല്*ക്കറും ഇന്ത്യന്* നിരയില്* സെഞ്ചുറി നേടിയിരുന്നു.
ഒരു ഇന്നിംഗ്സില്* ഇത്* രണ്ടാം തവണയാണ്* നാലു ഇന്ത്യന്* ബാറ്റ്സ്മാന്*മര്* സെഞ്ചുറി നേടുന്നത്.* 2007ല്* ബംഗദേശിനെതിരെയായിരുന്നു ഈ നേട്ടം. ആദ്യ ടെസ്റ്റില്* ദക്ഷിണാഫ്രിക്കയുടെ വിജയശില്**പ്പിയായ ഡെയ്ല് സ്റ്റെയിന് ലഭിച്ചത് ഒരേയൊരു വിക്കറ്റ്. മോണി മോര്*ക്കല്* രണ്ടും ഹാരിസ്, ഡുമിനി എന്നിവര്* ഓരോ വിക്കറ്റും നേടി.



