മാനം തെളിഞ്ഞു, മനം നിറഞ്ഞു
കൊല്*ക്കത്ത, വ്യാഴം, 18 ഫെബ്രുവരി 2010( 18:25 IST )

അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍* ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്സിനും 58 റണ്‍*സിനു കീഴടക്കി ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനം ഇന്ത്യ നിലനിര്*ത്തി. കൊല്*ക്കത്തയുടെ മാനം തെളിഞ്ഞപ്പോള്‍* ഇന്ത്യന്‍* ആരാധകരെ ആവേശത്തിന്*റെ കൊടുമുടി കയറ്റിയാണ് ഇന്ത്യന്‍* ടീം ഈഡനില്‍* വിജയവസന്തം വിരിയിച്ചത്. സമനിലയെന്ന 'വിജയത്തിലേക്ക്' വെറും ഒമ്പതു പന്തുകളുടെ ദൂരം ബാക്കി നില്*ക്കേ ദക്ഷിണാഫ്രിക്കയുടെ പതിനൊന്നാമന്റെ പ്രതിരോധവും കീറിമുറിച്ച ഹര്*ഭജന്‍* സിംഗ് യഥാര്*ത്ഥ ടര്‍*ബണേറ്ററായി. സ്കോര്‍*: ദക്ഷിണാഫ്രിക്ക296 & 290, ഇന്ത്യ 643/6.
ഇന്ത്യയ്ക്കും വിജയത്തിനുമിടയില്‍* മഹാമേരുവായി ഹാഷിം അം*ല (127)നിലയുറപ്പിച്ചെങ്കിലും ഒരറ്റത്തുനിന്ന് വിക്കറ്റുകള്‍* ഓരോന്നായി ഇന്ത്യ പിഴുതെടുത്തു. പ്രിന്*സ് (23), ഡിവില്ലിയേഴ്സ് (3), ഡുമിനി (6), സ്റ്റെയ്ന്* (1) എന്നിവര്‍* പെട്ടെന്ന് പെട്ടി മടക്കിയപ്പോള്‍* ഇന്ത്യ അനായാസം ജയിച്ചുകയറുമെന്ന് കരുതി. എന്നാല്‍* വാലില്‍* കുത്തി ദക്ഷിണാഫ്രിക്ക പിടിച്ചു നിന്നു. പാര്*ണെല്* (64 പന്തില്‍* 22), ഹാരിസ് (36 പന്തില്‍* നാല്) എന്നിവര്‍* അം*ലയെ മനസറിഞ്ഞ് പിന്തുണച്ചപ്പോള്‍* ഇന്ത്യയുടെ ഒന്നാം സ്ഥാനം ആടിക്കളിച്ചു.
ഒമ്പത് വിക്കറ്റ് വീണശേഷവും ഇന്ത്യയെ ആകാംഷയുടെ മുള്*മുനയില്‍* നിര്*ത്തി ഹാഷിം അം*ലയും മോണി മോര്*ക്കലും 20 ഓവര്‍*കൂടി മുട്ടിനിന്നപ്പോള്‍* ഇന്ത്യന്‍* കളിക്കാരുടെ മുഖത്തെ തെളിച്ചം മങ്ങി. വെളിച്ചക്കുറവ് ഏതു നിമിഷവും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ബാറ്റിംഗിനിറങ്ങുമെന്ന ആശങ്കയും ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റി.
സച്ചിനെയും സേവാഗിനെയും ഇഷാന്തിനെയുമെല്ലാം മാറി മാറി പരീക്ഷിച്ചിട്ടും അവസാന വിക്കറ്റ് ഇളകാതിരുന്നതോടെ ഇന്ത്യന്‍* ആവേശം പതുക്കെ ആറി തണുത്ത് തുടങ്ങി. ഒടുവില്‍* കളി തീരാന്‍* രണ്ടോവര്‍* ശേഷിക്കേ ഹര്*ഭജന്‍* എറിഞ്ഞ മൂന്നാം പന്ത് മോണി മോര്*ക്കലിന്*റെ പാഡില്‍* കൊണ്ടപ്പോള്‍* ഗ്രൌണ്ടിലെ 11 പേര്*ക്കൊപ്പം ഗ്യാലറിയിലെ പതിനായിരങ്ങളും ഒരുമിച്ച് അപ്പീല്‍* ചെയ്തു. വിരല്‍* പൊക്കാന്‍* അമ്പയര്‍* സ്റ്റീവ് ഡേവിസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 60 പന്തുകള്‍* നേരിട്ട മോര്*ക്കല്‍* 12 റണ്‍*സുമായി മടങ്ങി. 394 പന്തുകള്‍* നേരിട്ട് 127 റണ്‍*സുമായി ദക്ഷിണാഫ്രിക്കയെ പരമ്പര ജയത്തിന്*റേ പടിവാതിലെലെത്തിച്ച ആ?മല? പരാജയത്തിലും തലയെടുപ്പോടെ നിന്നു.
ഒന്നാം റാങ്ക് നിലനിര്*ത്തിയെങ്കിലും പരമ്പര സമനിലയിലായതോടെ ഇന്ത്യയ്ക്ക് ഒരു റേറ്റിംഗ് പോയന്*റ് നഷ്ടമായി. 124 പോയന്*റാണ് ഇന്ത്യയുടെ സമ്പാദ്യം. 120 പോയന്*റോടെ ദക്ഷിണാഫ്രിക്കയും 118 പോയന്*റോടെ ഓസ്ട്രേലിയയും തൊട്ടു പിന്നില്‍*. ഒന്നാം സ്ഥാനം നിലനിര്*ത്തിയതോടെ ഐ സി സിയുടെ ഈ വര്*ഷത്തെ ഒന്നാം റാങ്കുകാര്‍*ക്കുള്ള സമ്മാനത്തുകയായ എട്ടു കോടി രൂപ മാര്‍*ച്ചില്* ഇന്ത്യക്ക് സ്വന്തമാവും.



