സച്ചിന് ഏകദിന ഡബിള്*
ഗ്വാളിയോര്*, ബുധന്*, 24 ഫെബ്രുവരി 2010( 21:18 IST )

ഏകദിനത്തിലെ സെഞ്ച്വറികളുടെയും റണ്ണുകളുടെയും റെക്കോര്*ഡുകള്*ക്ക് സച്ചിന്* ടെന്*ഡുല്*ക്കര്* ഡബിള്* സെഞ്ച്വറി കൊണ്ട് മകുടം ചാര്*ത്തി. ഏകദിന ക്രിക്കറ്റിന്*റെ ചരിത്രത്തില്* ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്*സ്മാനെന്ന പദവിയും ഇനി സച്ചിന് സ്വന്തം.
ദക്ഷിണാഫ്രിക്കന്* ബൌളര്*മാരെ കാഴ്ചക്കാരാക്കി നേടിയ 25 ബൌണ്ടറികളും മൂന്നു സിക്സറുകളും അടങ്ങുന്നതാണ് സച്ചിന്*റെ ഇരട്ട ശതകം. 200 റണ്*സുമായി സച്ചിന്* അപരാജിതനായി നിന്നു.
സേവാഗിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്* ചെയ്ത സച്ചിന്* 147 പന്തുകളിലാണ് ഏകദിന ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി പൂര്*ത്തിയാക്കിയത്. 195 റണ്*സിലെത്തിയപ്പോള്* തന്നെ ഏകദിനത്തിലെ ഏറ്റവും ഉയര്*ന്ന സ്കോര്* എന്ന റെക്കോര്*ഡ് സച്ചിന്* സ്വന്തമാക്കിയിരുന്നു. 194 റണ്*സെടുത്ത പാകിസ്ഥാന്* താരം സയ്യീദ് അന്**വറിന്*റെയും സിം*ബാബ്*വെ താരം കാവെന്**ട്രിയുടെയും റെക്കോര്*ഡാണ് സച്ചിന്* പഴങ്കഥയാക്കിയത്.
47ആം ഓവര്* മുതല്* സ്ട്രൈക് ലഭിക്കാതിരുന്ന സച്ചിന് ഇരട്ട സെഞ്ച്വറി കൈയകലത്തില്* നഷ്ടമാവുമോ എന്ന് ഒരു നിമിഷം ആ*രാധകര്* ശങ്കിച്ചെങ്കിലും സ്റ്റെയിന്* എറിഞ്ഞ അമ്പതാം ഓവറില്* ക്രിക്കറ്റ് ലോകം കാത്തിരുന്ന നിമിഷമെത്തി. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൌളര്* ഡെയ്*ല്* സ്റ്റെയിനിനെ ഷോര്*ട്ട് ഫൈനിലേക്ക് ഫ്ലിക്ക് ചെയ്ത് സച്ചിന്* ഡബിള്* പൂര്*ത്തിയാക്കി. 90 പന്തില്* 100 കടന്ന സച്ചിന്* അടുത്ത സെഞ്ച്വറി പൂര്*ത്തിയാക്കിയത് വെറും 57 പന്തുകളില്*.



