മാധ്യമവിവാദത്തിന് ഇനി ?അമ്മ?യില്ല:മമ്മൂട

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    മാധ്യമവിവാദത്തിന് ഇനി ?അമ്മ?യില്ല:മമ്മൂട


    മാധ്യമവിവാദത്തിന് ഇനി ?അമ്മ?യില്ല: മമ്മൂട്ടി <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    <small>ആലപ്പുഴ, ശനി, 27 ഫെബ്രുവരി 2010( 17:07 IST )</small>


    <!--
    --> <!--Image-->



    <!--endImage--> ?അമ്മ?യെ സംബന്ധിച്ചിടത്തോളം എല്ലാ പൊതുചര്*ച്ചകളും അവസാനിക്കുകയാണെന്ന് നടന്* മമ്മൂട്ടി. മാധ്യമവിവാദങ്ങള്*ക്കും പരസ്യവിവാദങ്ങള്*ക്കും ഇനി അമ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്* മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്ക്കാരിക രംഗത്തുള്ളവര്* ഇങ്ങനെ വിവാദമുണ്ടാക്കരുതെന്ന് ജസ്റ്റിസ് വി ആര്* കൃഷ്ണയ്യര്* കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞതിന്*റെ കൂടെയാണ് തങ്ങളെന്നും മമ്മൂട്ടി പറഞ്ഞു.

    നടന്* തിലകനോട് വിരോധമില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. തിലകനുമായി അഭിനയിക്കാന്* തയ്യാറാണെന്നും തന്*റെ ഏറ്റവും പുതിയ സിനിമകളില്* തിലകന്* അഭിനയിച്ചിട്ടുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി. തിലകന്* വിവാദത്തില്* ആദ്യമായിട്ടായിരുന്നു മമ്മൂട്ടി പ്രതികരിച്ചത്. തുടര്*ന്നാണ് ഇനി പരസ്യവിവാദത്തിന് ?അമ്മ?യില്ലെന്ന് അദ്ദേഹം പറഞ്ഞത്.

    തത്വമസി എഴുതിയ മഹാനായ എഴുത്തുകാരനാണ് സുകുമാര്* അഴീക്കോട്. നക്ഷത്രങ്ങളുടെ രാജകുമാരന്* എന്ന തന്*റെ പുസ്തകം പ്രകാശനം ചെയ്തത് അദ്ദേഹമാണ്. അന്ന് മലയാള സിനിമയിലെ സൂര്യതേജസ്സാണ് മമ്മൂട്ടി എന്നാണ് അഴീക്കോട് പറഞ്ഞത്. അതുകൊണ്ട് ഇപ്പോള്* അഴീക്കോട് നടത്തിയിരിക്കുന്ന പരാമര്*ശങ്ങള്* സ്ഥായിയായി നില്ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

    മേയ്ക്കപ്പ് ഉപയോഗിക്കുന്നത് അഭിനയിക്കുന്നതിനു വേണ്ടിയാണ്. അതിനര്*ത്ഥം ജീവിതത്തിലും തങ്ങള്* ഇങ്ങനെയാണെന്നല്ല. എം ടി വാസുദേവന്* നായര്*, തകഴി എന്നിവരെ പോലുള്ള മഹാനായ ആള്*ക്കാര്* എഴുതി തരുന്ന വാക്കുകളാണ് ഞങ്ങള്* പറയുന്നത്. മേയ്ക്കപ്പും, കൂളിങ് ഗ്ലാസും സിനിമയിലാണ് ഉള്ളത്. ജീവിതത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

    മോഹന്*ലാല്* അദ്ദേഹത്തിന്*റെ സഹോദരന്*റെ സ്വത്ത് തട്ടിയെടുത്തെന്ന് അഴീക്കോട് പറഞ്ഞത് വിഷമമായി. എനിക്ക് വിഷമമായെങ്കില്* ലാലിന്*റെ കാര്യം പറയേണ്ടതില്ലല്ലോ. ലാലിനെ വര്*ഷങ്ങളായി എനിക്കറിയാം. അദ്ദേഹം അങ്ങനെ ചെയ്യില്ല. ഇക്കാര്യം തെറ്റാണെന്ന് തെളിയുകയാണെങ്കില്* മാപ്പു പറയാമെന്ന് അഴീക്കോട് പറഞ്ഞിരുന്നു. അതു പറഞ്ഞതില്* പുറത്തു പറയുന്നില്ലെങ്കിലും മനസ്സില്* അദ്ദേഹത്തിന് വിഷമമുണ്ട്.

    തിലകനുമായുള്ള പ്രശ്നം നീട്ടിക്കൊണ്ടു പോകാന്* ആഗ്രഹിക്കുന്നില്ല. ആരൊക്കെയോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഒന്നാം തീയതി ചര്*ച്ചയ്ക്ക് എത്താന്* കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്നാണ് സൌകര്യം എന്നു പറഞ്ഞാല്* അന്നു ചര്*ച്ച നടത്താന്* ഞങ്ങള്* തയ്യാറാണ്. തിലകന്* അമ്മയിലെ ഒരംഗമായി അമ്മയോടൊപ്പം നില്ക്കണം. അദ്ദേഹം ഞങ്ങളുടെ കൂടെ വേണം. പുറത്തു മാറി നില്ക്കരുതെന്നും മമ്മൂട്ടി പറഞ്ഞു. പോക്കിരിരാജായുടെ സെറ്റില്* നിന്ന് നടന്* പൃഥ്വിരാജിനോടൊപ്പമായിരുന്നു മമ്മൂട്ടി വാര്*ത്താസമ്മേളനത്തിനെത്തിയത്. കാര്യങ്ങള്* വ്യക്തമാക്കിയ മമ്മൂട്ടി മാധ്യമപ്രവര്*ത്തകരുടെ ചോദ്യങ്ങള്*ക്ക് മറുപടി നല്കാന്* തയ്യാറാ*യില്ല.
    Last edited by ~IronMan~; 28 February 2010, 05:24.
    DONATE & SUPPORT US




  • anupjp
    • Oct 2006
    • 25

    #2
    Oh ee font kanan illalo ende system il

    Comment

    Working...
    X