രണ്ടു കുട്ടികളുടെ മാതാവായ വീട്ടമ്മയും വിവാഹിതനായ യുവാവും ചേര്*ന്ന് വീട്ടമ്മയുടെ ഭര്*ത്താവിനെ വധിച്ച കഥ ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. അവിഹിതബന്ധത്തിലുള്ള താല്**പര്യമാണ് കോട്ടയം പാമ്പാടി പുത്തംപുറം ഭാഗത്ത് കണ്ടത്തില്* വീട്ടില്* കുര്യന്* മകന്* ടിസന്* കുരുവിളയെ (31) കുടുക്കിയതെങ്കിലും ആഡംബരപൂര്*ണമായ ജീവിതത്തോടുള്ള ആശയാണ് കാക്കനാട് തെങ്ങോട് (മനക്കക്കടവ്) കോച്ചേരിയില്* വീട്ടില്* പോള്* വര്*ഗീസിന്റെ ഭാര്യ സജിതയ്ക്ക് (32) വിനയായത്.
കൊല്ലപ്പെട്ട പോള്* വര്*ഗീസും ഭാര്യ സജിതയും തമ്മില്* നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാര്* പറയുന്നു. ഇവരുടെ ജീവിതത്തിലേക്ക് ടിസന്* കടന്നുവരാന്* ഒരു സാധ്യതയും കാണുന്നില്ലെന്നും നാട്ടുകാര്* തറപ്പിച്ച് പറയുന്നു. എന്നിട്ടും, ഇതെല്ലാം സംഭവിച്ചു. ടിസനും സജിതയും ജയിലിലേക്ക് പോകുമ്പോള്* ബാക്കിപത്രമാകുന്നത് സജിതയുടെ രണ്ട് പെണ്**മക്കളുടെ ഭാവിയും ടിസന്റെ ഭാര്യയുടെ ദുഃഖവുമാണ്. ഭാര്യയെ സ്നേഹിച്ചതിന് സിമിത്തേരിയില്* എത്തിയ പോള്* വര്*ഗീസിന്റെ ജീവിതം മലയാളിയുടെ നേര്*ക്ക് ഉയര്*ത്തുന്ന ചോദ്യങ്ങള്* അനവധിയാണ്.
ടിസന്* ആളത്ര ശരിയല്ലെന്നാണ് ലഭിക്കുന്ന വിവരം. തിരുവില്വാമല സ്വദേശിനിയായ അന്**ജുവാണ് ടിസന്റെ ഭാര്യ. ടിസിന്* ഭാര്യയെ യു.കെയിലേയ്ക്ക് സ്റ്റുഡന്റ് വിസയില്* അയച്ചതിനു ശേഷം കൂടെ പോരുകയായിരുന്നുവത്രെ. ലണ്ടനു സമീപം റെഡിംഗിലാണ് ഇവര്* താമസിച്ചിരുന്നതെന്നാണ് വിവരം. കഴിഞ്ഞ വര്*ഷം യു*കെയില്* നിന്ന് അവധിക്കായി ടിസന്* നാട്ടില്* എത്തിയപ്പോഴാണ് സജിതയുമായി അടുക്കുന്നത്.
കൊല്ലപ്പെട്ട പോളിന്റെ ബന്ധുവായ പെണ്*കുട്ടിയുടെ വിവാഹപരസ്യം പത്രത്തില്* കൊടുത്ത സമയത്താണ് ടിസന്* നാട്ടില്* എത്തുന്നത്. പരസ്യത്തില്* കൊടുത്തിരുന്ന ഫോണ്* നമ്പറിലേക്ക് ടിസന്* വിളിക്കുകയായിരുന്നു. എന്നാല്* പെണ്**കുട്ടിയും പെണ്**കുട്ടിയുടെ വീട്ടുകാരും ‘വിവാഹാലോചന’ സംസാരിച്ചുറപ്പിക്കാന്* സജിതയെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്*ന്ന് ടിസനും സജിതയും നിരന്തരം സംസാരിക്കാന്* തുടങ്ങി. സംസാരിച്ച് സംസാരിച്ച് എന്തും പറയാമെന്നും ചോദിക്കാമെന്നും ഉള്ള നിലയിലേക്ക് ഇവരുടെ ബന്ധം വളര്*ന്നു.
പോള്* എറണാകുളത്ത് ഒരു തുണിക്കടയില്* ജോലി ചെയ്തുവരികയായിരുന്നു. പന്ത്രണ്ടും എട്ടും വയസുള്ള ഇവരുടെ പെണ്**മക്കളാകട്ടെ തെങ്ങോടുള്ള സ്കൂളില്* പഠിക്കുകയും. ഭര്*ത്താവ് ജോലിക്കും കുട്ടികള്* സ്കൂളിലും പോയാല്* സജിതയുടെ ഫോണ്* ചിലയ്ക്കുകയായി. ദിവസവും അഞ്ചും പത്തും തവണയാണ് ഇവര്* ഫോണിലൂടെ ശൃംഗരിച്ചിരുന്നത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
അവസാനം, ഭര്*ത്താവും കുട്ടികളും ഇല്ലാത്ത സമയം നോക്കി ടിസന്* വീട്ടില്* എത്താനും തുടങ്ങി. പ്രണയം മുറുകിയതോടെ ഇരുവര്*ക്കും ഒരുനിമിഷം പോലും ഒറ്റയ്ക്ക് കഴിയാന്* വയ്യെന്നായി. ഭര്*ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്* സജിതയെ ടിസന്* നിര്*ബന്ധിച്ചു. എന്നാല്*, നാണക്കേട് ഉണ്ടാക്കുന്ന ആ പരിപാടിക്ക് സജിത ഒരുക്കമല്ലായിരുന്നു. എന്നാല്* പിന്നെ, പോളിനെ വകവരുത്തി, ‘നിയമാനുസൃതം’ ഒന്നിച്ച് കഴിയാമെന്ന ധാരണയില്* ഇരുവരുമെത്തി.
ക്രിസ്മസിന് മൂന്ന് ദിവസം മുമ്പാണ് പോളിനെ അവസാനിപ്പിക്കാനുള്ള ഗൂഢാലോചന ടിസനും സജിതയും നടപ്പാക്കിയത്. പോളിന്റെ പ്രായമായ അമ്മയെ പോളിന്റെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞയച്ചതിന് ശേഷമാണ് കൊലപാതകത്തിനുള്ള ഒരുക്കങ്ങള്* തുടങ്ങിയത്. പോളിനെയും രണ്ട് പെണ്**കുട്ടികളെയും ഉറക്കഗുളിക കൊടുത്ത് കൊല്ലാനായിരുന്നു പദ്ധതി. രാത്രി എട്ടേമുക്കാലോടെ ടിസന്* സജിതയുടെ വീട്ടിലെത്തി. പോള്* വര്*ഗീസ് എത്തും മുമ്പ് ഇരുവരും ലൈംഗിക ബന്ധത്തില്* ഏര്*പ്പെട്ടു. തുടര്*ന്ന് ടിസിന്* വീടിനുള്ളില്* മറഞ്ഞിരുന്നു.
കുട്ടികള്*ക്കും ഉറക്കഗുളിക കൊടുക്കാന്* ടിസന്* പറഞ്ഞിരുന്നുവെങ്കിലും സജിത അത് ചെയ്തില്ല. പകരം കുട്ടികള്*ക്ക് കാലേകൂട്ടി ഭക്ഷണം നല്*കി ഉറക്കുകയായിരുന്നു. ഇക്കാര്യം ടിസനോട് പറഞ്ഞതുമില്ല. രാത്രി പത്തരയോടെയാണ് ജോലി കഴിഞ്ഞ പോള്* വീട്ടിലെത്തിയത്. പോളിന് നല്*കിയ ഭക്ഷണത്തില്* പൊടിച്ച ഉറക്ക ഗുളികകള്* ഭക്ഷണത്തില്* കലര്*ത്തി. ഉറക്കഗുളികയുടെ ശക്തികൊണ്ട് പോള്* ഗാഢനിദ്രയിലായ സമയം നോക്കി ഇരുവരും വീണ്ടും ലൈംഗിക ബന്ധം നടത്തി. ഉറക്ക ഗുളികയുടെ ഡോസ് വളരെ കൂടുതലായതിനാല്* പോള്* തനിയെ മരിക്കുമെന്നാണ് ഇരുവരും കരുതിയത്. എന്നാല്* പോള്* അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും ഞെരിപിരി കൊള്ളുന്നതാണ് ഇവര്* കണ്ടത്.
ഇങ്ങനെ വിട്ടാല്* നേരം പുലരുമെന്നും വീട്ടുകാരും നാട്ടുകാരും അറിയുമെന്നും ഇരുവര്*ക്കും ബോധ്യമായി. പരിഭ്രാന്തരായ ഇവര്* പോളിനെ തോര്*ത്തുകൊണ്ട് കഴുത്തില്* വരിഞ്ഞു മുറുക്കി കൊലപ്പെടുത്താന്* തീരുമാനിച്ചു. ഉറക്കഗുളിക കഴിച്ച് മയക്കത്തില്* കിടന്നിരുന്ന പോളിന്റെ കഴിത്തില്* സജിത തന്നെ തോര്*ത്ത് ചുറ്റി. ടിസനാണ് തോര്*ത്ത് വരിഞ്ഞ് മുറുക്കിയത്. ആ സമയത്ത് തലയിണ കൊണ്ട് ഭര്*ത്താവിന്റെ മുഖം പൊത്തിപ്പിടിക്കാനും സജിതമറന്നില്ല. പോള്* മരിച്ചുവെന്ന് ബോധ്യമായപ്പോള്* തിരിച്ചുപോകാന്* ഒരുങ്ങിയ ടിസന് സ്വന്തം പുരയിടത്തില്* നിന്നു പറിച്ചുവച്ചിരുന്ന പൈനാപ്പിള്* സജിത പായ്ക്കു ചെയ്തു കൊടുത്തയച്ചു!
സജിതയുടെ അലമുറയിട്ട കരച്ചില്* കേട്ടാണ് അയല്**വീട്ടുകാര്* ഉറക്കം ഉണരുന്നത്. ഭര്*ത്താവ് ഉറക്കത്തില്* മരിച്ചുപോയെന്ന് അലമുറയിട്ട് കരയുന്ന സജിതയെക്കണ്ട് നാട്ടുകാര്* ഞെട്ടി. നാട്ടുകാരും ബന്ധുക്കളും കൂടി ഉടന്**തന്നെ പോളിനെ ആശുപത്രിയില്* എത്തിച്ചു. എന്നാല്* ആശുപത്രിയില്* എത്തുന്നതിന് മുമ്പേ മരണം സംഭവിച്ച് കഴിഞ്ഞിരുന്നു എന്ന് ആശുപത്രി അധികൃതര്* പോളിന്റെ ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചു.
ഏരെ വിഷമത്തോടെയാണ് നാട്ടുകാര്* സജിതയെ ആശ്വസിപ്പിച്ചത്. ഇത്ര ചെറുപ്പത്തില്* തന്നെ വൈധവ്യം അനുഭവിക്കേണ്ടിവന്ന ഹതഭാഗ്യയെ ഓര്*ത്ത് അയല്**പക്കത്തുള്ള സ്ത്രീകള്* കണ്ണീര്*വാര്*ത്തു. പൊലീസെത്തി, കേസെടുത്തു. ആര്*ത്തലച്ചുകരയുന്ന സജിതയെ ചോദ്യം ചെയ്യാന്* പൊലീസ് മുതിര്*ന്നില്ല. ഭര്*ത്താവ് മരണപ്പെട്ട സ്ത്രീ എന്ന പരിഗണന കാരണം സംഭവസ്ഥലത്ത് വച്ചുള്ള ചോദ്യം ചെയ്യലില്* നിന്ന് സജിത രക്ഷപ്പെട്ടു. എന്നാല്*, പോളിന്*െറ കഴുത്തില്* കണ്ട ഉരഞ്ഞ പാടുകള്* പൊലീസിനെ കുഴച്ചു. അതുവരെ പോളിന്റെ മരണം ആത്മഹത്യ ആയിരിക്കാം എന്നാണ് പൊലീസ് കരുതിയത്. തുടര്*ന്ന് സജിതയെ ചോദ്യം ചെയ്യാതെ പറ്റില്ലെന്ന അവസ്ഥ വന്നു.
ആദ്യഘട്ടത്തില്* ഉറക്കത്തിലായിരുന്നു മരണമെന്ന് പറഞ്ഞെങ്കിലും പിന്നീട് കിടപ്പുമുറിയിലെ വെന്*റിലേറ്ററില്* ഭര്*ത്താവ് തൂങ്ങിമരിച്ചു നില്*ക്കുന്നതായാണ് താന്* കണ്ടതെന്ന് മാറ്റിപ്പറഞ്ഞു. നാണക്കേട് കൊണ്ടാണ് ഭര്*ത്താവ് ആത്മഹത്യ ചെയ്ത സംഭവം സ്വാഭാവിക മരണമാണെന്ന് മാറ്റിപ്പറഞ്ഞത് എന്നായിരുന്നു സജിതയുടെ ഭാഷ്യം! അവസാനം, പൊലീസ് ചോദിക്കേണ്ട പോലെസ് ചോദിച്ചപ്പോള്* സത്യം പുറത്തുവന്നു. സജിതയ്ക്ക് വേണ്ടി കണ്ണീര്*വാര്*ത്ത അയല്**പക്കക്കാര്* സജിതയുടെ മുഖത്ത് തുപ്പുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.
സാധാരണ ഒരു തുണിക്കടയില്* ജോലി ചെയ്യുന്ന പോളിനെക്കൊണ്ട് സജിതയെ ഫ്ലൈറ്റില്* കയറ്റി വിദേശത്തേക്ക് കൊണ്ടുപോകാന്* പറ്റുമോ? എന്നാല്* ഇംഗ്ലണ്ടില്* അടിച്ചുപൊളിച്ച് ജീവിക്കുന്ന ടിസനെന്ന യുവാവിന് അത് സാധിക്കും. മക്കള്*ക്കൊപ്പം ടിസന്റെ കൂടെ ഇംഗ്ലണ്ടില്* ജീവിക്കാമെന്ന മോഹമാണ് സജിതയെ ഈ കടും*കയ്യിന് പ്രേരിപ്പിച്ചത്. ധനമില്ലെങ്കിലും നല്ല സന്തുഷ്ടജീവിതമാണ് പോളും സജിതയും നയിച്ചിരുന്നത് എന്ന് നാട്ടുകാര്* പറയുന്നു. കയ്യിലുള്ളതിനെ വിട്ട് പറക്കുന്നതിനെ പിടിക്കാന്* ശ്രമിച്ച സജിതയെ എന്ത് കോടതിവിധിയാണ് കാത്തിരിക്കുന്നതെന്ന് വരും നാളുകളില്* അറിയാം.
കാണാന്* സുമുഖനായ ടിസന്* ഒരു ചുറ്റിക്കളിക്കാരനും ക്രിമിനലുമാണെന്ന് പൊലീസ് സംശയിക്കുന്നു. അല്ലെങ്കില്* പിന്നെ വിവാഹിതനായ ടിസന്*, വിവാഹപ്പരസ്യത്തില്* നല്**കിയ ഫോണ്* നമ്പറിലേക്ക് വിളിക്കുമായിരുന്നില്ലല്ലോ. സുഖമായി ജീവിക്കാന്* പന്ത്രണ്ടും എട്ടും വയസുള്ള പെണ്**മക്കളെ കൊന്നുകളയാന്* കാമുകിയെ പ്രേരിപ്പിക്കാന്* ഒരു ക്രിമിനലിനേ കഴിയൂ എന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
അവിഹിതബന്ധത്തില്* താല്**പര്യം പ്രകടിപ്പിച്ചിരുന്ന ടിസന്*, കാമുകിയായ സജിതയുമൊത്ത് സുഖമായി ജീവിക്കാന്* ഭാര്യയെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒന്നരവര്*ഷം മുമ്പാണു കോട്ടയം പാമ്പാടി സ്വദേശി ടിസനും തിരുവില്വാമല സ്വദേശിനിയായ അന്*ജുവും വിവാഹിതരായത്*. ഇംഗ്ലണ്ടില്* നെഴ്സായ അന്*ജുവാണ് ടിസനെ ഇംഗ്ലണ്ടില്* കൊണ്ടുപോയതും അവിടെ ജോലി ശരിയാക്കിയതും. ഇംഗ്ലണ്ടില്*നിന്ന്* ഈമാസം 28നു ടിസന്റെ ഭാര്യ അന്*ജു നാട്ടിലെത്താനിരിക്കുകയാണ്*. നാട്ടില്* എത്തിയാല്* അന്**ജുവിനെ കൊലപ്പെടുത്താനായിരുന്നു ടിസന്റെ പദ്ധതി.

Comment