രാജസ്ഥാന്* റോയല്*സിന് രണ്ടാം ജയം

മൊഹാലി: പഞ്ചാബിന്റെ ശക്തമായ ബാറ്റിങ് നിരയെ ഭയക്കാതെ പന്തെറിഞ്ഞ ബൗളര്*മാര്* ഐ.പി.എല്*.ട്വന്റി 20 ക്രിക്കറ്റില്* രാജസ്ഥാന്* റോയല്*സിന് 31 റണ്*സിന്റെ വിജയം സമ്മാനിച്ചു.
മികച്ച തുടക്കം കിട്ടിയിട്ടും ബുദ്ധിപൂര്*വം ഇന്നിങ്*സ് കരുപ്പിടിപ്പിക്കാതിരുന്നതാണ് സംഗക്കാര നയിച്ച പഞ്ചാബ് ടീമിനെ അഞ്ചു കളികളില്* നാലാമത്തെ തോല്*വിയിലേക്ക് നയിച്ചത്.
ടോസ് ജയിച്ച് എതിരാളികളെ ബാറ്റിങ്ങനയച്ച സംഗയുടെ തീരുമാനം പാളുക തന്നെ ചെയ്തു. കിട്ടിയ അവസരം മുതലെടുത്ത രാജസ്ഥാന്* ബാറ്റ്*സ്മാന്മാര്* നിശ്ചിത 20 ഓവറില്* അഞ്ചു വിക്കറ്റിന് 183 റണ്*സ് അടിച്ചുകൂട്ടി. പഞ്ചാബ് 19.1 ഓവറില്* 152 റണ്*സിന് പുറത്തായി. പുറത്താകാതെ 45 റണ്*സെടുത്ത ആദം വോജസ് ആണ് കളിയിലെ താരം.
ആദം വോജസ്(45 നോട്ടൗട്ട് 24 -5ന്ദ4, 1ന്ദ6), ഫായിസ് ഫസല്* (45 -38, 5ന്ദ4, 1ന്ദ6)), മൈക്കല്* ലംബ്് (41 -30, 7ന്ദ4), യൂസഫ് പഠാന്*(28 -19, 1ന്ദ4, 1ന്ദ6) എന്നിവരുടെ ബാറ്റിങ് മികവിലാണ് റോയല്*സ് ഭേദപ്പെട്ട സ്*കോര്* കുറിച്ചത്.
എട്ട് ഓവറാവുമ്പോഴേക്കും 85 റണ്*സ് വാരിക്കൂട്ടിയ പഞ്ചാബ് അനായാസ വിജയത്തിലേക്ക് കുതിക്കുകയാണെന്ന് തോന്നി.
സംഗക്കാര -13 പന്തില്* 29( 6ന്ദ4), മന്*വീന്ദര്* ബിസ്ല 18 പന്തില്* 35 (4ന്ദ4, 2ന്ദ6) എന്നിവരുടെ ആക്രമണാത്മക ബാറ്റിങ്ങാണ് പഞ്ചാബിന് ഉജ്വല തുടക്കമേകിയത്.
എന്നാല്* ഇവര്* രണ്ടു പേരും പുറത്തായശേഷം മറ്റാര്*ക്കും അവസരോചിതമായി ഇന്നിങ്*സ് മുന്നോട്ടുനയിക്കാനായില്ല.
ഇടയ്ക്കിടെ വിക്കറ്റുകള്* നഷ്ടപ്പെടുത്തി സമ്മര്*ദ്ദത്തിലാഴ്ന്ന ആതിഥേയര്* ഒടുവില്* മുഴുവന്* ഓവറും ബാറ്റുചെയ്യാനാവാതെ പുറത്തായി.
രാജസ്ഥാന് വേണ്ടി ടെയ്റ്റ് മൂന്നും യൂസഫ് പഠാന്*, സിദ്ധാര്*ഥ് ത്രിവേദി എന്നിവര്* രണ്ടു വീതവും വിക്കറ്റെടുത്തു.
സ്*കോര്*ബോര്*ഡ്
രാജസ്ഥാന്* റോയല്*സ്
ലംബ് സ്റ്റംപ്ഡ് സംഗക്കാര ബി-ചൗള 41, നമന്* ഓജ സി-ശ്രീവാസ്തവ ബി-ശ്രീശാന്ത് 13, ഫസല്* റണ്ണൗട്ട് 45, യൂസഫ് പഠാന്* സി-യുവരാജ് ബി-ശ്രീവാസ്തവ 28, ആദം വോജസ് നോട്ടൗട്ട് 45, പരസ് ദോഗ്ര റണ്ണൗട്ട് 1, ജുന്*ജുന്*വാല നോട്ടൗട്ട് 0, എക്*സ്ട്രാസ് 10, ആകെ 20 ഓവറില്* 5ന് 183. വിക്കറ്റുവീഴ്ച: 1-35, 2-60, 3-111, 4-171, 5-174. ബൗളിങ്: ഇര്*ഫാന്* പഠാന്* 4-0-45-0, ശ്രീശാന്ത് 3-0-20-1, ശ്രീവാസ്തവ 4-0- 49-1, തെറോണ്* 4-0-25-0, ചൗള 4-0-29-1, യുവരാജ് 1-0-12-0
പഞ്ചാബ് കിങ്*സ്
ബൊപാര സി-ത്രിവേദി ബി-പട്ടേല്* 25, സംഗക്കാര സി-ഫസല്* ബി-ടെയ്റ്റ് 29, ബിസ്ല സി-ലംബ് ബി-വോണ്* 35, യുവരാജ് സി-ഫസല്* ബി-ത്രിവേദി 15, ജയവര്*ധനെ സി-ജുന്*ജുന്*വാല ബി-ത്രിവേദി 23, ഇര്*ഫാന്* പഠാന്* റണ്ണൗട്ട് 1, കൈഫ് എല്*ബിഡബ്ലു-യൂസഫ് പഠാന്* 8, ചൗള സി-ടെയ്റ്റ് ബി-യൂസഫ് പഠാന്* 8, തെറോണ്* സി-മുനാഫ് ബി-ടെയ്റ്റ് 2, ശ്രീശാന്ത് നോട്ടൗട്ട് 0, ശ്രീവാസ്തവ ബി-ടെയ്റ്റ് 0, എക്*സ്ട്രാസ് 6, ആകെ 19.1 ഓവറില്* 152ന് പുറത്ത്.
വിക്കറ്റ് വീഴ്ച: 1-41, 2-85, 3-107, 4-113, 5-115, 6-126, 7-136, 8-140, 9-152, 10 152.
ബൗളിങ്: മുനാഫ്പട്ടേല്* 4-0-43-1, ടെയ്റ്റ് 3.1-0-22-3, വോണ്* 4-0-39-1, ത്രിവേദി 4-0-25-2, വോജസ് 2-0-12-0, യൂസഫ് പഠാന്* 2-0-9-2.





Comment