നമിക്കാം രാജസ്ഥാന്* റോയല്‍*സിനെ

അഹമ്മദാബാദ്: ഇക്കുറി ഐ.പി.എല്ലില്‍* പോരാടാന്‍* തന്നെയാണ് തീരുമാനമെന്ന ഷെയ്ന്* വോണിന്റെ പ്രഖ്യാപനം തുടരെ നാലാം മത്സരത്തിലും വിജയത്തോടെ രാജസ്ഥാന്* റോയല്‍*സ് അന്‍വര്‍*ഥമാക്കി. അഹമ്മദാബാദില്‍* ചെന്നൈ സൂപ്പര്‍* കിങ്*സിനെ 17 റണ്‍*സിന് പരാജയപ്പെടുത്തി റോയല്‍*സ് ലീഗില്‍* മൂന്നാം സ്ഥാനത്ത് നിലകൊണ്ടപ്പോള്‍*, അഞ്ചാമത്തെ തോല്*വി വഴങ്ങിയ ചെന്നൈ ഏഴാം സ്ഥാനത്താണ്. 49 പന്തുകളില്‍* ആറ് ബൗണ്ടറികളും അഞ്ച് സിക്*സറുകളുമായി 80 റണ്‍*സെടുത്ത മധ്യപ്രദേശുകാരന്* നമന്‍* ഓജയാണ് റോയല്‍*സിന്റെ വിജയശില്പി. ഓജയാണ് മാന്‍* ഓഫ് ദമാച്ചും. റോയല്‍*സ് ഉയര്*ത്തിയ 178 റണ്‍*സ് വിജയലക്ഷ്യം പിന്തുടര്*ന്ന ചെന്നൈയുടെ പോരാട്ടം 160 റണ്‍*സില്* അവസാനിച്ചു. സ്*കോര്‍*: രാജസ്ഥാന്* റോയല്‍*സ് 20 ഓവറില്‍* എട്ടിന് 177. ചെന്നൈ സൂപ്പര്‍* കിങ്*സ് 20 ഓവറില്‍* ആറിന് 160.
ഒരു ഘട്ടത്തില്‍* ഇരുനൂറിനപ്പുറം സ്*കോര്‍* ചെയ്യാവുന്ന അവസ്ഥയിലായിരുന്നു രാജസ്ഥാന്* റോയല്‍*സ്. ആദ്യ പത്തോവര്‍* പൂര്*ത്തിയാകുമ്പോള്*, ഒരുവിക്കറ്റ് നഷ്ടത്തില്‍* 98 എന്ന നിലയില്‍* എത്തിയ റോയല്‍*സിന് പിന്നീടുള്ള പത്തോവറില്‍* അതേ മികവ് പുലര്*ത്താനായില്ല. തുടരെ വിക്കറ്റുകള്‍* നഷ്ടമായതും ചെന്നൈയുടെ ഫീല്‍*ഡിങ് മികവും റോയല്‍*സിന്റെ കുതിപ്പിന് തടസ്സമായി. നമന്‍* ഓജയ്ക്ക് പിന്തുണ നല്*കാന്‍* പിന്നാലെ വന്ന ബാറ്റ്*സ്മാന്‍മാര്‍*ക്ക് സാധിച്ചുമില്ല.
തുടരെ മൂന്നാം മത്സരത്തിലും മൈക്കല്‍* ലംബിന്റെ മികച്ച പ്രകടനമാണ് റോയല്‍*സിന് ശക്തമായ അടിത്തറയിട്ടത്. 16 പന്തുകളില്‍* മൂന്ന് ബൗണ്ടറിയും രണ്ട് സിക്*സറുമടക്കം 30 റണ്‍*സെടുത്ത ലംബ് പുറത്താകുമ്പോള്‍* നാല് ഓവറില്‍* 47 റണ്‍*സെന്ന ശക്തമായ നിലയില്‍* റോയല്‍*സ് എത്തിയിരുന്നു. രണ്ടാമനായി ഇറങ്ങിയ ഫസലിനും (17) സൂപ്പര്‍*ത്താരം യൂസഫ് പഠാനും (8) തിളങ്ങാനാകാതെ പോയതോടെ റോയല്‍*സിന്റെ സ്*കോറിങ് വേഗവും കുറഞ്ഞു. ഇവര്‍* ഇരുവരെയും പുറത്താക്കിയ ജക്കാട്ടിയാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആദം വോജസുമായി (20) ചേര്*ന്ന് ടീമിനെ കരകയറ്റിയ നമന്‍* ഓജ ഐ.പി.എല്ലിലെ തന്റെ ഏറ്റവുമുയര്*ന്ന സ്*കോര്‍* കണ്ടെത്തിയാണ് മടങ്ങിയത്.
മറുപടി ബാറ്റിങ്ങില്‍* മുരളി വിജയിയാണ് ചെന്നൈയുടെ ആക്രമണം നയിച്ചത്. മാത്യു ഹെയ്ഡനെ (19)ഒന്നാന്തരമൊരു റിട്ടേണ്‍* ക്യാച്ചിലൂടെ യൂസഫ് പഠാന്* പുറത്താക്കിയശേഷം സുമുത് നര്*വാളിന്റെ ഓവറില്‍* രണ്ട് സിക്*സറടക്കം 24 റണ്‍*സെടുത്ത മുരളി ടീമിനെ അതിവേഗം ലക്ഷ്യത്തോട് അടുപ്പിച്ചതാണ്. എന്നാല്‍* മുരളിയെ റണ്ണൗട്ടാക്കി യൂസഫ് തന്നെ റോയല്‍*സിന് ബ്രേക്ക് ത്രൂ നല്*കി റെയ്*നയെ (14) വോണ്‍* പുറത്താക്കിയപ്പോള്‍* ധോനി (21) റണ്ണൗട്ടായത് ചെന്നൈയ്ക്ക് തിരിച്ചടിയായി. വോണിനെ തുടരെ മൂന്ന് സിക്*സറിന് പറത്തിയ ആല്*ബി മോര്*ക്കലിനെയും (28) ബദരീനാഥിനെയും (25) പുറത്താക്കി ഷോണ്‍* ടെയ്റ്റ് ചെന്നൈയെ പൂര്*ണമായും മത്സരത്തില്‍*നിന്നകറ്റി.
സ്*കോര്‍*ബോര്*ഡ്
രാജസ്ഥാന്* റോയല്‍*സ്
മൈക്കല്‍* ലംബ് സി തുഷാര ബി മോര്*ക്കല്‍* 30 (16,3,2), നമന്‍* ഓജ സി ജോഗീന്ദര്‍* ബി തുഷാര 80 (49,6,5), ഫയസ് ഫസല്‍* സി വിജയ് ബി ജക്കാട്ടി 17 (18,1,0), യൂസഫ് പഠാന്* സി റെയ്*ന ബി ജക്കാട്ടി 8 (6,1,0), വോജസ് സി മുരളീധരന്* ബി മോര്*ക്കല്‍* 20 (19,1,0), ജുന്*ജുന്*വാല സി വിജയ് ബി തുഷാര 11 (6,2,0), പരസ് ദോഗ്ര റണ്ണൗട്ട് 5 (3,1,0), നര്*വാള്* നോട്ടൗട്ട് 2, വോണ്‍* റണ്ണൗട്ട് 0, ടെയ്റ്റ് നോട്ടൗട്ട് 1, എക്*സ്ട്രാസ് 3, ആകെ 20 ഓവറില്‍* എട്ടിന് 177. വിക്കറ്റ് വീഴ്ച: 1-47, 2-100, 3-117, 4-155, 5-162, 6-174, 7-174, 8-175. ബൗളിങ്: ആല്*ബി മോര്*ക്കല്‍* 4-0-46-2, തിലന്‍* തുഷാര 4-0-28-2, മുരളീധരന്* 4-0-34-0, ജോഗീന്ദര്‍* ശര്*മ 2-0-23-0, സുരേഷ് റെയ്*ന 2-0-15-0, ഷദബ് ജക്കാട്ടി 4-0-30-2.
ചെന്നൈ സൂപ്പര്‍* കിങ്*സ്
മുരളി വിജയ് റണ്ണൗട്ട് 42 (28,4,2), മാത്യു ഹെയ്ഡന്* സി ആന്‍*ഡ് ബി പഠാന്* 19 (14,1,1), സുരേഷ് റെയ്*ന ബി വോണ്‍* 14 (12,1,0), ധോനി റണ്ണൗട്ട് 21 (19,2,0), ബദരീനാഥ് സി യൂസഫ് ബി ടെയ്റ്റ് 25 (27,2,0), ആല്*ബി മോര്*ക്കല്‍* സി ഫസല്‍* ബി ടെയ്റ്റ് 28 (12,1,3), അരുണ്‍* കാര്‍*ത്തിക് നോട്ടൗട്ട് 3, തുഷാര നോട്ടൗട്ട് 2, എക്*സ്ട്രാസ് 6, ആകെ 20 ഓവറില്‍* ആറിന് 160. വിക്കറ്റ് വീഴ്ച: 1-24, 2-75, 3-79, 4-123, 5-151, 6-155. ബൗളിങ്: യൂസഫ് പഠാന്* 4-0-26-1, നര്*വാള്* 3-0-49-0, ഷോണ്‍* ടെയ്റ്റ് 4-0-22-2, ഷെയ്ന്* വോണ്‍* 4-0-34-1, സിദ്ദാര്‍*ഥ് ത്രിവേദി 4-0-18-0, വോജസ് 1-0-8-0.



