പഞ്ചാബ് കിങ്*സ് പുറത്തേയ്ക്ക്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    പഞ്ചാബ് കിങ്*സ് പുറത്തേയ്ക്ക്*

    പഞ്ചാബ് കിങ്*സ് പുറത്തേയ്ക്ക്*





    ചണ്ഡിഗഢ്
    : ബാംഗ്ലൂരിന്റെ വിലയേറിയ താരം കെവിന്* പീറ്റേഴ്*സണ്* തന്റെ മൂല്യമെന്താണെന്ന് തെളിയിച്ചു. ക്ഷമയോടെ, എന്നാല്* സ്*ട്രൈക്കറേറ്റ് താഴാതെ ബാറ്റേന്തിയ കെവിന്* പീറ്റേഴ്*സണിന്റെ അര്*ധസെഞ്ച്വറി (66) ബാംഗ്ലൂര്* റോയല്* ചാലഞ്ചേഴ്*സിന് ലീഗിലെ അഞ്ചാം വിജയം സമ്മാനിച്ചു. ആറുവിക്കറ്റിനാണ് ബാംഗ്ലൂര്* പഞ്ചാബിനെ പരാജയപ്പെടുത്തിയത്. 44 പന്തുകളില്* ഏഴ് ബൗണ്ടറിയും ഒരു സിക്*സറുമടങ്ങുന്നതാണ് മാന്* ഓഫ് ദ മാച്ച് പീറ്റേഴ്*സണിന്റെ ഇന്നിങ്*സ്. ഏഴാം തോല്*വിയോടെ പഞ്ചാബ് കിങ്*സ് ഏറെക്കുറെ പുറത്തേയ്ക്കുള്ള വഴി തെളിച്ചെടുക്കുകയും ചെയ്തു. സ്*കോര്* പഞ്ചാബ് കിങ്*സ് 20 ഓവറില്* അഞ്ചിന് 181. ബാംഗ്ലൂര്* റോയല്* ചാലഞ്ചേഴ്*സ് 19.1 ഓവറില്* 4 ന് 184.

    26 പന്തുകളില്* 42 റണ്*സെടുത്ത വിരാട് കോലിയുടെയും എട്ട് പന്തുകളില്* 22 റണ്*സടിച്ചുകൂട്ടിയ റോബിന്* ഉത്തപ്പയുടെയും മികവും ബാംഗ്ലൂരിന്റെ വിജയത്തിന് വഴിയൊരുക്കി. ബ്രെറ്റ് ലീ എറിഞ്ഞ 17-ാം ഓവറാണ് മത്സരം ബാംഗ്ലൂരിന്റെ വരുതിയിലാക്കിയത്. റോബിന്* ഉത്തപ്പ പറത്തിയ രണ്ട് സിക്*സറടക്കം 25 റണ്*സാണ് ഈ ഓവറില്* പിറന്നത്. ഫീല്*ഡില്* ഒട്ടേറെ പിഴവുകള്* വരുത്തിയ പഞ്ചാബ് താരങ്ങള്* പീറ്റേഴ്*സണെ മാത്രം മൂന്നുതവണ കൈവിട്ടു. നേരത്തേ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് സംഗക്കാരയുടെയും (45) രവി ബൊപ്പാരയുടെയും 42) യുവരാജ് സിങ്ങിന്റെയും (36) മികവിലാണ് 181 റണ്*സെടുത്തത്.

    സ്*കോര്* ബോര്*ഡ്

    പഞ്ചാബ് കിങ്*സ്
    മാര്*ഷ് സി ദ്രാവിഡ് ബി വിനയ് കുമാര്* 2, ബിസ്ല ബി കുംബ്ലെ 28 (26,4,0), സംഗക്കാര സി കാലിസ് ബി സ്റ്റെയ്ന്* 45 (27, 8,0), ബൊപ്പാര നോട്ടൗട്ട് 42 (33,3,0), യുവരാജ് സി വൈറ്റ് ബി കാലിസ് 36 (20,3,2), ഇര്*ഫാന്* റണ്ണൗട്ട് 16 (5,2,1), ലീ നോട്ടൗട്ട് 1, എക്*സ്ട്രാസ് 11, ആകെ 20 ഓവറില്* അഞ്ചിന് 181. വിക്കറ്റ് വീഴ്ച:1-3, 2-66, 3-84, 4-149, 5-180. ബൗളിങ്: പ്രവീണ്* 4-0-36-0, വിനയ് കുമാര്* 3-0-24-1, സ്റ്റെയ്ന്* 4-0-31-1, കാലിസ് 4-0-45-1 , കുംബ്ലെ 4-0-33-1, പീറ്റേഴ്*സണ്* 1-0-8-0

    ബാംഗ്ലൂര്* റോയല്* ചാലഞ്ചേഴ്*സ്
    മനീഷ് പാണ്ഡെ റണ്ണൗട്ട് 29 (25,3,0), കാലിസ് സി ബിസ്ല സി ശ്രീവാസ്തവ 9 (10,1,0), പീറ്റേഴ്*സണ്* നോട്ടൗട്ട് 66 (44, 7,1), വിരാട് കോലി സി പഠാന്* ബി ബിപുല്* ശര്*മ 42 (26,4,1), ഉത്തപ്പ സി ബിസ്ല ബി പഠാന്* 22 (8,1,2), കാമറോണ്* വൈറ്റ് നോട്ടൗട്ട് 6 (3,1,0), എക്*സ്ട്രാസ് 10, ആകെ 19.1 ഓവറില്* നാലിന് 184. വിക്കറ്റ് വീഴ്ച: 1-28, 2-54, 3-130, 4-170. ബൗളിങ്: ബ്രെറ്റ് ലീ 4-0-48-0, ശ്രീശാന്ത് 2-0-14-0, ശ്രീവാസ്തവ 2-0-21-1, പിയൂഷ് ചൗള 2-0-22-0, ബിപുല്* ശര്*മ 4-0-26-1, യുവരാജ് 2-0-14-0, ഇര്*ഫാന്* 3.1-0-36-1.
    DONATE & SUPPORT US




Working...
X