അടിയോടടിയില്* ചെന്നൈ കിങ്*സ് സൂപ്പര്*
ചെന്നൈ സൂപ്പര്* കിങ്*സ് അഞ്ചിന് 246 * രാജസ്ഥാന്* റോയല്*സ് അഞ്ചിന് 223
ചെന്നൈയ്ക്ക് 23 റണ്*സ് ജയം * മത്സരത്തിലാകെ 30 സിക്*സറുകള്*, 39 ബൗണ്ടറികള്*
- ചെന്നൈയ്ക്ക് ഐ.പി.എല്ലിലെ ഉയര്*ന്ന സ്*കോര്*
- മുരളിയുടേത് ഐ.പി.എല്ലിലെ രണ്ടാമത്തെ ഉയര്*ന്ന സ്*കോര്*
- മുരളി വിജയ് കളിയിലെ താരം

ചെന്നൈ: ശ്വാസം വിടാന്* പഴുതുനല്*കാത്ത 40 ഓവറുകള്*. ഒട്ടാകെ പിറന്നത് 467 റണ്*സ്. മുരളി വിജയിന്റെ അത്യുജ്ജ്വല സെഞ്ച്വറി. ആല്*ബി മോര്*ക്കലിന്റെ മികച്ച പിന്തുണ. ഉരുളയ്ക്കുപ്പേരിപോലെ രാജസ്ഥാന്റെ മറുപടി. സെഞ്ച്വറിയ്ക്കരികിലെത്തിയ നമന്* ഓജയുടെ പ്രകടനം. ഷെയ്ന്* വാട്*സന്റെ തട്ടുപൊളിപ്പന്* ബാറ്റിങ്. ഒടുവില്* ചെന്നൈയ്ക്ക് 23 റണ്*സ് ജയം.
ട്വന്റി 20യുടെ വിശ്വരൂപം പുറത്തുവന്ന മത്സരത്തെ ഇങ്ങനെ ചുരുങ്ങിയ വാക്യങ്ങളില്* പറഞ്ഞുതീര്*ക്കാനാവില്ല. നാല്പതോവറും ആവേശം നിറഞ്ഞു നിന്ന മത്സരത്തില്* മറക്കാനാവാത്ത മുഹൂര്*ത്തങ്ങളേറെയാണ്. എന്നാല്*, ബാറ്റ്*സ്മാന്മാരുടെ പോരാട്ടമായി മാറിയ മത്സരത്തിലും ഡൗഗ് ബോളിങ്ങര്* എന്ന ഓസ്*ട്രേലിയക്കാരന്* പേസ് ബൗളര്* വേറിട്ടുനിന്നു. യഥാര്*ഥത്തില്* ചെന്നൈയ്ക്ക് മത്സരം ഉറപ്പിച്ചുനല്*കിയത് അവരുയര്*ത്തിയ കൂറ്റന്* സ്*കോറല്ല. ബൗളിങ്ങറുടെ നാല് ഓവറുകളാണ്. ആദ്യ രണ്ടോവറില്* വെറും മൂന്ന് റണ്*സ് വഴങ്ങിയ ബൗളിങ്ങര്*, സിക്*സറുകളുടെ പെരുമഴയ്ക്കിടയിലും അവസാന രണ്ടോവറുകളിലും വെറും 12 റണ്*സുമാത്രമാണ് വിട്ടുകൊടുത്തത്. ഇതിനിടെ, ഷെയ്ന്* വാട്*സന്*േറതുള്*പ്പെടെ വിലപ്പെട്ട രണ്ട് വിക്കറ്റുകളും യൂസഫ് പഠാനെ പുറത്താക്കിയ അവിശ്വസനീയമായ ക്യാച്ചും. മുരളി വിജയ്*ക്കൊപ്പം ചെന്നൈയുടെ വിജയശില്പിയാകാന്* ബൗളിങ്ങര്*ക്കായി.

ജയത്തോടെ ചെന്നൈ നാലാം സ്ഥാനത്തേക്ക് കയറിപ്പോള്*, രാജസ്ഥാന്* രണ്ടു സ്ഥാനം താഴേക്കിറങ്ങി ആറാമതായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈക്ക് കഴിഞ്ഞ മത്സരത്തിന്റെ തുടര്*ച്ചപോലെ മികച്ച തുടക്കമാണ് മുരളി വിജയ് നല്*കിയത്. മാത്യു ഹെയ്ഡനാണ് ആദ്യ ഘട്ടത്തില്* മികച്ചുനിന്നത്. ഐ.പി.എല്ലില്* ആയിരം റണ്*സ് തികച്ച ഹെയ്ഡന്* 21 പന്തില്* 34 റണ്*സുമായി പുറത്തായി. പിന്നാലെയെത്തിയ സുരേഷ് റെയ്*നയെ (13) പുറത്താക്കിയ ഷെയ്ന്* വോണ്* രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് തോന്നിപ്പിച്ചെങ്കിലും, മുരളി-മോര്*ക്കല്* സഖ്യം കളിയുടെ ഗതി മാറ്റി. തുടരെ സിക്*സറുകളും ബൗണ്ടറികളും പെയ്തതോടെ ചെന്നൈ ഐ.പി.എല്ലിലെ ഏറ്റവും വലിയ സ്*കോറിലേക്ക് കുതിച്ചുകയറി. ആദ്യ സീസണില്* പഞ്ചാബ് കിങ്*സിനെതിരെ ചെന്നൈ നേടിയ അഞ്ചിന് 240 റണ്*സായിരുന്നു ഇതേവരെയുള്ള ഉയര്*ന്ന സ്*കോര്*. ഐ.പി.എല്ലിലെ രണ്ടാമത്തെ ഉയര്*ന്ന സ്*കോറിന് മുരളിയും അര്*ഹനായി. മോര്*ക്കലുമൊത്ത് മൂന്നാം വിക്കറ്റില്* കൂട്ടിച്ചേര്*ത്ത 152 റണ്*സ് ഐ.പി.എല്ലിലെ റെക്കോഡാണ്.
ചെന്നൈക്ക് അതേ നാണയത്തില്*ത്തന്നെ രാജസ്ഥാന്* മറുപടി നല്*കിയതോടെ മത്സരം ആവേശത്തിലേക്കുയര്*ന്നു. യൂസഫ് പഠാനില്ലെങ്കില്* രാജസ്ഥാന്* വെറും ലോക്കല്* ടീമാണെന്ന് പറഞ്ഞ ഗൗതം ഗംഭീറിനുള്ള മറുപടി കൂടിയായിരുന്നു ഈ മത്സരം. നാല് റണ്*സില്* പഠാന്* പുറത്തായെങ്കിലും നമന്* ഓജയും സീസണില്* ആദ്യ മത്സരത്തിനിറങ്ങിയ ഷെയ്ന്* വാട്*സണും ഗംഭീര തിരിച്ചടിയാണ് നടത്തിയത്. 7.1 ഓവറില്* 97 റണ്*സടിച്ചുകൂട്ടിയ ഈ കൂട്ടുകെട്ട് രാജസ്ഥാനെ വിജയിപ്പിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ബൗളിങ്ങര്* വാട്*സണെ വീഴ്ത്തിയത്.
സ്*കോര്*ബോര്*ഡ്
ചെന്നൈ സൂപ്പര്* കിങ്*സ്:
മുരളി വിജയ് സി ഫസല്* ബി വാട്*സണ്* 127 (56,8,11), ഹെയ്ഡന്* സി വാട്*സണ്* ബി വാഘ് 34 (21,5,1), റെയ്*ന സി ടെയ്റ്റ് ബി വോണ്* 13 (7,2,0), മോര്*ക്കല്* റണ്ണൗട്ട് 62 (34,3,5), ധോനി സി നര്*വാള്* ബി വാട്*സണ്* 0, ബദരീനാഥ് നോട്ടൗട്ട് 4 (1,1,0), അനിരുദ്ധ നോട്ടൗട്ട് 0, എക്*സ്ട്രാസ് 6, ആകെ 20 ഓവറില്* അഞ്ചിന് 246. വിക്കറ്റ് വീഴ്ച 1-62, 2-83, 3-235, 4-241, 5-241. ബൗളിങ്: പഠാന്* 4-0-44-0, നര്*വാള്* 2-0-41-0, ടെയ്റ്റ് 4-0-44-0, വാട്*സണ്* 4-0-47-2, ശ്രീകാന്ത് വാഘ് 1-0-16-1, വോണ്* 3-0-32-1, ജുന്*ജുന്*വാല 2-0-18-0.
രാജസ്ഥാന്* റോയല്*സ്:
ലുംബ് സി അനിരുദ്ധ ബി മോര്*ക്കല്* 37 (26,6,1), ഓജ നോട്ടൗട്ട് 94 (55, 8,6), പഠാന്* സി ബൗളിങ്ങര്* ബി മോര്*ക്കല്* 4 (2,1,0), വാട്*സണ്* ബി ബൗളിങ്ങര്* 60 (25,5,5), ഫസല്* സി അനിരുദ്ധ ബി മുരളീധരന്* 4, ജുന്*ജുന്*വാല സി റെയ്*ന ബി ബൗളിങ്ങര്* 7 (4,0,1), റൗട്ട് നോട്ടൗട്ട് 2, എക്*സ്്ട്രാസ് 15, ആകെ 20 ഓവറില്* അഞ്ചിന് 223. വിക്കറ്റ് വീഴ്ച 1-69, 2-80, 3-177, 4-192, 5-210.



