മുല്ലപ്പെരിയാര്* അണക്കെട്ട് തകര്*ന്നാല്* എന്ത് സംഭവിക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    മുല്ലപ്പെരിയാര്* അണക്കെട്ട് തകര്*ന്നാല്* എന്ത് സംഭവിക്കും

    മുല്ലപ്പെരിയാര്* അണക്കെട്ട് തകര്*ന്നാല്* എന്ത് സംഭവിക്കും ( Article from mathrbhumi)




    മുല്ലപ്പെരിയാര്* അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്* പരിശോധിക്കാം.

    1. 2011-ല്* പഴക്കം 115 വര്*ഷം
    2. നിര്*മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്*ക്കിയും കൊണ്ട്
    3. സുര്*ക്കിയില്* പണിതതില്* നിലനില്*ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
    4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്*ദം കൂടും)
    5. കണ്*സ്ട്രക്ഷന്* ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്* സാധ്യത)
    6. വെള്ളത്തിന്റെ സമ്മര്*ദം കണക്കിലെടുക്കാതെ നിര്*മിച്ചത്. സ്​പില്*വേകള്* ആവശ്യത്തിനില്ല.
    7. സുര്*ക്കിയും ചുണ്ണാമ്പും അടര്*ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്*
    8. തുടക്കം മുതല്*തന്നെ ചോര്*ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്*ച്ച അടച്ചു
    9. പ്രതിവര്*ഷം 30.4 ടണ്* എന്ന തോതില്* 50 വര്*ഷത്തിനിടയില്* 1500 ടണ്ണിലധികം സുര്*ക്കി ഒലിച്ചുപോയി
    10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല
    11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്* സംഗമിക്കുന്ന സ്ഥലത്തായതിനാല്* ഭൂകമ്പ സാധ്യത കൂടുതലാണ്
    12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്* (അടിയിലൂടെ ചോര്*ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
    13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്* ഭീഷണി ഉയര്*ത്തുന്നു
    14. പെരിയാര്* നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ
    15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്* നശിച്ചു
    16. സമ്മര്*ദം കുറക്കാന്* ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്​പില്*വേകള്* കൂട്ടാനും 1979ല്* കേന്ദ്ര ജല കമ്മീഷന്* നിര്*ദേശം
    17. സമ്മര്*ദം കുറക്കാന്* അണക്കെട്ടിനു മുകളില്* കോണ്*ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
    18. ഒരു ഭാഗത്ത് കോണ്*ക്രീറ്റ് ആവരണം പണിത് ഇന്*സ്*പെക്ഷന്* ഗാലറി നിര്*മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്* ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്* ചോര്*ച്ച)
    19. കേബിള്* കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്* മാത്രം)

    കരിങ്കല്ലും സര്*ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്* ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്*ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്* എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്* കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്* ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്*ന്നാലുള്ള ദുരന്തം മുന്*കൂട്ടി കണ്ടുകൊണ്ടാണിത്.

    ഭൂകമ്പ മേഖലയില്* പണിത അണക്കെട്ടായതിനാല്* ഭൂചലനമുണ്ടായാല്* അണക്കെട്ടില്* പൊട്ടലുകളും വിള്ളലുകളും ഉണ്ടാകും. വിള്ളലുകള്* ചിലപ്പോള്* അകത്താകാം. ഇത് പുറത്ത് കാണണമെന്നില്ല. കാലവര്*ഷത്തില്* അണക്കെട്ട് നിറഞ്ഞ സമയത്ത് ഇത്തരം വിള്ളലുകള്* വലുതായി അണക്കെട്ട് തകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്* ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

    ഭൂവിള്ളലിന് മുകളില്* സ്ഥിതിചെയ്യുന്ന ബേബി ഡാമിനെ ഭയക്കേണ്ടതുണ്ട്. ഇപ്പോള്* ഇതിന്നടിയിലൂടെ വെള്ളം ചോരുന്നുണ്ട്. ഇതിന് വെറും മണ്*കയ്യാലയുടെ ബലമേയുള്ളുവെന്ന് അന്നത്തെ മന്ത്രി എന്*.കെ. പ്രേമചന്ദ്രന്റെ നിര്*ദ്ദേശാനുസരണം 2006 നവംബര്* 13 ന് ബേബി ഡാം പരിശോധിച്ച അന്തര്*സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്* കെ. ദിവാകരന്* ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി സമ്മര്*ദ്ദം കുറച്ചില്ലെങ്കില്* ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്*കിയിരുന്നു.

    മുല്ലപ്പെരിയാര്* അണക്കെട്ട് തകര്*ന്നാലുള്ള ദുരന്തകാഴ്ചകള്* എന്തൊക്കെയായിരിക്കുമെന്ന് നോക്കാം.
    അണക്കെട്ട് തകരുന്നതോടെ നാലുപാടും വെള്ളവും ചെളിയും മണ്ണും കുത്തിയൊഴുകി തൊട്ടടുത്തഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്*, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്* കോവില്*, ഇരട്ടയാര്* തുടങ്ങിയ പ്രദേശങ്ങളില്* നിമിഷങ്ങള്*ക്കകം വെള്ളപ്പൊക്കമുണ്ടാകും.

    ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ദുരന്തമായിരിക്കും ഇടുക്കി അണക്കെട്ടിലുണ്ടാവുക. കാലവര്*ഷം കനക്കുന്ന സമയത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില്* മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്ക് മീറ്റര്* വെള്ളം 50 കിലോമീറ്റര്* മാത്രം ദൂരത്തുള്ള ഇടുക്കി അണക്കെട്ടിലേക്ക് മിനിട്ടുകള്*ക്കകം കുതിച്ചെത്തും. 1996.30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാര്* പൊട്ടിയാലും താങ്ങാനുള്ള ശേഷി കണക്കാക്കിയാണ് ഇടുക്കി അണക്കെട്ട് നിര്*മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയും വെള്ളം ചെളിയും മണ്ണുമായി കുത്തിയൊഴുകിയെത്തുമ്പോള്* ഈ മര്*ദ്ദം ഇടുക്കിക്ക് താങ്ങാനായെന്നു വരില്ല. ഇതുമൂലം ഇടുക്കിയില്* 15 അടിയോളം ഉയരത്തില്* വെള്ളം പൊങ്ങാം. ഒറ്റയടിക്കുള്ള വെള്ളത്തിന്റെ തള്ളലില്* ഇടുക്കി അണക്കെട്ട് തകര്*ന്നേക്കും. ഇതിന് താഴെയായി കുളമാവ്, ചെറുതോണി, ലോവര്* പെരിയാര്*, ഭൂതത്താന്*കെട്ട് എന്നീ അണക്കെട്ടുകളുണ്ട്. വെള്ളത്തിന്റെ തള്ളല്* ഈ അണക്കെട്ടുകളെയും തകര്*ത്തേക്കാം.

    രണ്ട് അണക്കെട്ടിലും കൂടിയുള്ള 2440 ദശലക്ഷം ക്യുബിക് മീറ്റര്* വെള്ളം തള്ളുമ്പോള്* പെരിയാറിന്റെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഇരച്ചുകയറും. പെരുമ്പാവൂര്* ആലുവ നഗരങ്ങള്* വെള്ളത്തിനടിയിലാകും. ചാലക്കുടിപ്പുഴ പെരിയാറില്* ചേരുന്നതിനാല്* ചാലക്കുടി ഭാഗത്തും വെള്ളം പൊങ്ങും. കുത്തിയൊഴുകുന്ന വെള്ളം വേമ്പനാട് കായലിലിലേക്കും മുനമ്പം ഭാഗത്തേക്കും തള്ളിക്കയറും.

    ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്* ജില്ലയിലെ കൊടുങ്ങല്ലൂര്* ഭാഗങ്ങള്* എന്നിവിടങ്ങളില്* കനത്ത വെള്ളപ്പൊക്കമുണ്ടാകും. അഞ്ച് ജില്ലകളിലെ 35 ലക്ഷം വരുന്ന ജനങ്ങളെ ഇത് ബാധിക്കും. പത്തനംതിട്ട ജില്ലയുടെ ഒരു ഭാഗത്തും വെള്ളം കയറാന്* സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വീടുകള്*, വ്യാപാരസ്ഥലങ്ങള്* ഫാക്ടറികള്* എന്നിവ വെള്ളത്തിനടിയിലാകുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കും. വെള്ളപ്പൊക്കത്തെ തുടര്*ന്ന് പകര്*ച്ച വ്യാധികളും പൊട്ടിപുറപ്പെടും.

    മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്*ത്തുന്നത് ഇന്ത്യയിലെ തന്നെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി പെരിയാര്* വന്യജീവി സംരക്ഷണ കേന്ദ്രത്തിന് (Periyar tiger reserve) ഭീഷണിയാണ്. 777 ചതുരശ്ര കിലോമീറ്റര്* വരുന്ന കേന്ദ്രത്തിലെ 350 ചതുരശ്രകിലോമീറ്റര്* പ്രദേശം ദേശീയ ഉദ്യാനമാണ്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ജൈവ വൈവിദ്ധ്യ ഉഷ്ണ വനതലമാണ്. (Biodiversity hot spot) വംശനാശത്തിന്റെ വക്കിലെത്തിയ അപൂര്*വ്വ സസ്യങ്ങളും ജന്തുക്കളുമുള്ള മേഖലയാണിത്. ലോകത്ത് 18 ഉഷ്ണ വനതലങ്ങള്* ഉള്ളതില്* ഒന്നാണിത്. ജലനിരപ്പ് 152 അടിയാക്കിയാല്* വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ 11.219 ചതുരശ്ര കിലോമീറ്റര്* പ്രദേശം മുങ്ങും.

    മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്*ത്തിയാല്* വെള്ളത്തിലാകുന്ന ജൈവസമ്പത്തിനെക്കുറിച്ചും പരിസ്ഥിതി പ്രശ്*നങ്ങളെക്കുറിച്ചും തൃശ്ശൂര്* പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്*ച്ച് ഇന്*സ്റ്റിറ്റിയൂട്ടിന്റെ പഠനം ശ്രദ്ധേയമാണ്. വന്യജീവി സംരക്ഷണ കേന്ദ്ര പ്രദേശത്ത് 1965 തരം പുഷ്പിക്കുന്ന സസ്യങ്ങളും 1440 തരം ബഹുപത്ര സസ്യങ്ങളും 525 തരം ഏകപത്രസസ്യങ്ങളുമുണ്ട്. മാത്രമല്ല, പുല്ല്, മുള എന്നിവ ഉള്*പ്പെടുന്ന 168 ഇനം പോപ്പിയെസിയെയും. 155 ഇനം ഫാബിയെസിയെയും ഉണ്ട്. 168 ഇനം പുല്ലുകളും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. നെല്ലിപ്പാറകണ്ടം, ആനക്കുത്തിവയല്*, കൊക്കരക്കണ്ടം എന്നീ പ്രദേശങ്ങളിലാണിത്.

    കടുവ, ആന, പുള്ളിപ്പുലി, കലമാന്*, സിംഹവാലന്* കുരങ്ങ്, നീര്*നായ, നീലഗിരിലാന്*ഗര്* എന്നിങ്ങനെ നിരവധി വന്യജീവികളും ഇവിടെയുണ്ട്.

    115 വര്*ഷം മുമ്പ് അണക്കെട്ട് പണിതപ്പോള്* രൂപംകൊണ്ട തേക്കടി തടാകത്തിലെയും പരിസരങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. 1979ല്* ജലനിരപ്പ് 136 അടിയാക്കി തടാകത്തിലെ വെള്ളം താഴ്ന്നപ്പോള്* ഇവിടെ കരപ്രദേശം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് ആദിവാസികളുടെയും മറ്റും ജനവാസകേന്ദ്രമാണ്. കുളത്തുപാലം, മണ്ണാന്*കുടി, പെരിയാര്*കോളനി, ലബ്ബക്കണ്ടം, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാല്* എന്നിങ്ങനെ ഏഴ് തുരുത്തുകളിലായി ആയിരത്തിലധികം വീടുകളുണ്ട്. നാലായിരത്തോളം പേര്* ഇവിടെ താമസിക്കുന്നുണ്ട്.

    ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് പെരിയാര്* വന്യജീവി സംരക്ഷണ കേന്ദ്രം ഉള്*പ്പെടുന്ന തേക്കടി. ജലനിരപ്പ് ഉയര്*ത്തിയാല്* വന്യജീവി സംരക്ഷണകേന്ദ്രം തന്നെ ഇല്ലാതായി തേക്കടിയുടെ പ്രസക്തി നഷ്ടപ്പെടും. തേക്കടിക്ക് തൊട്ടടുത്തുള്ള കുമളി ടൗണ്*ഷിപ്പായി മാറിയിരിക്കുകയാണ്. ഇവിടെയാണ് വിനോദസഞ്ചാരികള്* തമ്പടിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ തടാകത്തിന്റെ കരയില്* നിന്ന് ആനകളും വന്യജീവികളും പിന്*വാങ്ങും. തേക്കടിയിലെ ബോട്ട് യാത്രയ്ക്ക് പിന്നെ അര്*ത്ഥമില്ലാതാകും. അങ്ങിനെ ഇന്ത്യയിലെ ഒരു വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെയും വിനോദസഞ്ചാര കേന്ദ്രത്തിന്റെയും നാശമായിരിക്കും ജലനിരപ്പ് ഉയര്*ത്തിയാലുള്ള ഫലം.

    ജലനരപ്പ് 136 അടിക്കു മുകളിലാക്കി അണക്കെട്ടു തകര്*ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോഷ് ചെയര്*മാനായുള്ള ദേശീയ വിദഗ്്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയായി നിലനിര്*ത്തുകയാണ്. ഇതില്* നിന്ന് രക്ഷ നേടാനുള്ള പോംവഴിയെന്ന് കമ്മിറ്റി എടുത്തുപറഞ്ഞിട്ടുണ്ട്.

    ജലനിരപ്പ് ഉയര്*ത്തിയാല്* പെരിയാര്* ഇക്കോവ്യൂഹത്തിന്റെ ഭാഗമായ പുല്*മേടുകള്* മുങ്ങും. ഇത് കടുവകളുടെ ആഹാരശൃംഖലയെ പ്രതികൂലമായി ബാധിക്കും. പുല്*മേടുകളെ ആശ്രയിച്ച് ജീവിക്കുന്ന മാനുകളാണ് കടുവകളുടെ പ്രധാന ആഹാരമെന്നതിനാലാണിത്. വൈല്*ഡ് ലൈഫ് പ്രൊട്ടക്ഷന്* ആക്ടനുസരിച്ചുള്ള കടുവ സംരക്ഷണ കേന്ദ്രത്തില്* ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. മാത്രമല്ല പുല്*മേടുകളുടെ നാശം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതിനാല്* മറ്റ് ജീവികളെയും ഇത് ഈ പ്രദേശത്തുനിന്ന് അകറ്റും. ടൂറിസം പദ്ധതിക്ക് ഇത് തിരിച്ചടിയാകും.

    1979-ന് ശേഷം ആദിവാസികളടക്കമുള്ള ജനവിഭാഗം പലതുരുത്തുകളിലായി ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. വെള്ളം ഉയര്*ന്ന് ഈ പ്രദേശങ്ങള്* മുങ്ങിയാല്* ഇവര്* വീണ്ടും കാടുകളിലേക്ക് താമസം മാറ്റുന്നത് പരിസ്ഥിതിയെ ബാധിക്കും. ജലനിരപ്പ് ഉയര്*ത്തിയാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്* പരിസ്ഥിതി ആഘാത പഠനം (Environmental impact
    assessment) അത്യവശ്യമാണെന്നും റിപ്പോര്*ട്ടില്* പറയുന്നുണ്ട്.

    ആറ് ഗ്രാമങ്ങളിലായി താമസിക്കുന്ന ആദിവാസികള്* അടക്കമുള്ളവര്* ജലനിരപ്പ് ഉയര്*ത്തുമെന്ന് ഭയന്നാണ് ഇവിടങ്ങളില്* കഴിയുന്നത്. ഇവരുടെ ജീവിതത്തെയും ഇപ്പോഴത്തെ സാഹചര്യത്തെയും കുറിച്ചുള്ള പഠനവും അത്യാവശ്യമാണെന്ന് റിപ്പോര്*ട്ടില്* ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

    മുല്ലപ്പെരിയാര്* അണക്കെട്ട് പണിയുമ്പോള്* പദ്ധതിപ്രദേശത്ത് ജനസംഖ്യ കുറവായിരുന്നു. മാത്രമല്ല മിക്കവാറും പ്രദേശം വനവുമായിരുന്നു. അതിനാല്* അണക്കെട്ട് പൊട്ടിയാല്* തന്നെ ജീവഹാനി അധികം വരില്ല. പക്ഷെ ഇന്ന് സ്ഥിതി അതല്ല. പദ്ധതി പ്രദേശത്ത് ജനവാസം കൂടുതലാണ്. വെള്ളം ഒഴുകിയെത്താന്* സാദ്ധ്യതയുള്ള പെരിയാര്* നദിയുടെ കരപ്രദേശങ്ങളിലും ജനവാസം കൂടുതലാണ്.

    അണക്കെട്ട് പണിയുമ്പോള്*തന്നെ അത് തകര്*ന്നാലുണ്ടാകുന്ന ദുരന്ത നിവാരണത്തിനായി പദ്ധതി തയ്യാറാക്കാറുണ്ട്. ഇതിനായി അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അവസ്ഥ വിശകലനം (Dam break analysis) ചെയ്യും. ഇതിന്റെ വെളിച്ചത്തില്* പദ്ധതി പ്രദേശത്തിന്റെയും വെള്ളം പൊങ്ങാന്* ഇടയുള്ള സ്ഥലത്തിന്റെയും പ്രത്യേക ഭൂപടം തയ്യാറാക്കി രക്ഷാപ്രവര്*ത്തനങ്ങള്* നടത്തേണ്ട മാര്*ഗ്ഗരേഖകള്* ഉണ്ടാക്കും. ഓരോ മിനിട്ടിലും വെള്ളം ഒഴുകിയെത്തി, ഉയര്*ന്നു പൊങ്ങുന്ന സ്ഥലങ്ങള്* പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെനിന്ന് ആളുകളെ രക്ഷിക്കാനുള്ള മാര്*ഗ്ഗരേഖകളും ഇതോടപ്പമുണ്ടാകും. ഇതിനായി രക്ഷാ ടവറുകളും പുനരധിവാസകേന്ദ്രങ്ങളും സജ്ജമായിരിക്കും. പ്രാദേശിക സേനയുടെയും പട്ടാളത്തിന്റെയും സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും ദുരന്തനിവാരണ പദ്ധതി രൂപരേഖയില്* കാണും. പ്രത്യേക വാര്*ത്താവിനിമയ സംവിധാനവും സജ്ജമാകും.

    ജ്യോഗ്രഫിക്കല്* ഇന്*ഫര്*മേഷന്* സിസ്റ്റം (GIS) സോഫ്റ്റ് വെയറുകള്* ഉപയോഗിച്ചാണ് ഇന്ന് ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നത്. ഇതിലൂടെ ദുരന്ത ബാധിത പ്രദേശത്തിന്റെ ത്രിമാന ഭൂപടങ്ങളും ഉണ്ടാക്കാന്* കഴിയും. ഇതൊക്കെയാണെങ്കിലും മുല്ലപ്പെരിയാര്* അണക്കെട്ട് തകര്*ന്നാല്* ദുരന്തനിവാരണത്തിനുള്ള പദ്ധതി നിലവില്* വന്നിട്ടില്ല. ദുരന്തനിവരാണത്തിന് പദ്ധതി തയ്യാറാക്കുമെന്നും സര്*ക്കാറിന് സമര്*പ്പിക്കുമെന്നും മന്ത്രിമാര്* പറയുന്നതല്ലാതെ അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്* ഏറ്റെടുത്തിട്ടില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്* ദുരന്തനിവാരണപദ്ധതി നടപ്പാക്കി മുന്*കരുതലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

    ഏതു പദ്ധതിക്കും ചെലവാക്കിയ പണം തിരിച്ചുപിടിക്കുന്ന കാര്യത്തില്* ബ്രിട്ടീഷ് ഭരണാധികാരികള്* മുന്*പന്തിയിലായിരുന്നു. വിജയകരമാവുന്ന പദ്ധതികള്* മാത്രമെ അവര്* ഏറ്റെടുത്തിരുന്നുള്ളൂ. മുല്ലപ്പെരിയാര്* അണക്കെട്ട് പദ്ധതിയില്* നിന്ന് തുടക്കത്തില്* തന്നെ, ചെലവായതിന്റെ ഏഴ് ശതമാനം തുക വരുമാനമായി കിട്ടിയിരുന്നു. അണക്കെട്ടില്* നിന്ന് പിന്നീടിങ്ങോട്ട് 115 വര്*ഷം കൊണ്ട് എത്ര കോടികള്* പിരിഞ്ഞു കിട്ടിയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടിയാല്* ഞെട്ടലുണ്ടാകും.

    60 വര്*ഷം കഴിഞ്ഞാല്* അണക്കെട്ട് ഉപേക്ഷിക്കണമെന്നാണ് ചട്ടം. അപ്പോഴേക്കും നിര്*മാണത്തിന് ചെലവായ തുകയ്ക്ക് പുറമെ വന്*ലാഭം ഇതില്* നിന്ന് കൊയ്യാന്* കഴിയും. പക്ഷേ ആയുസ്സിന്റെ ഇരട്ടി കഴിഞ്ഞിട്ടും അണക്കെട്ട് ഡീകമ്മിഷന്* ചെയ്യാതെ തമിഴ്*നാട് സിമന്റ് പൂശി 'ബലപ്പെടുത്തി'ക്കൊണ്ടിരിക്കുകയാണ്.

    ഒരുകാര്യം വ്യക്തമാണ്. അണക്കെട്ട് ഇപ്പോഴും തകരാതെ നില്*ക്കുന്നത് ഒന്നുകില്* ബ്രിട്ടീഷുകാരുടെ നിര്*മ്മാണ വൈദഗ്ദ്ധ്യംകൊണ്ട്, അല്ലെങ്കില്* കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ട്.
    DONATE & SUPPORT US




  • anha143
    GoldenVIP
    • Jul 2011
    • 24

    #2
    Re: മുല്ലപ്പെരിയാര്* അണക്കെട്ട് തകര്*ന്നാല്* എന്ത് സംഭവിക്കും

    Lets all pry to the god.

    AA

    Comment

    • purnima
      • Mar 2012
      • 163

      #3
      Re: മുല്ലപ്പെരിയാര്* അണക്കെട്ട് തകര്*ന്നാല്* എന്ത് സംഭവിക്കും

      thanks man........... I read it all :

      Comment

      • Ashraf
        • Apr 2012
        • 166

        #4
        Re: മുല്ലപ്പെരിയാര്* അണക്കെട്ട് തകര്*ന്നാല്* എന്ത് സംഭവിക്കും

        tamilnadu govt pls open u r eyes

        Comment

        • shijuvp
          • May 2012
          • 16

          #5
          Re: മുല്ലപ്പെരിയാര്* അണക്കെട്ട് തകര്*ന്നാല്* എന്ത് സംഭവിക്കും

          only god knows what will happen...

          Comment

          • subin212
            • Dec 2012
            • 117

            #6
            Re: മുല്ലപ്പെരിയാര്* അണക്കെട്ട് തകര്*ന്നാല്* എന്ത് സംഭവിക്കും

            thanks alot for sharing

            Comment

            • sindhurajesh
              • Oct 2014
              • 102

              #7
              Re: മുല്ലപ്പെരിയാര്* അണക്കെട്ട് തകര്*ന്നാല്* എന്ത് സംഭവിക്കും

              ayooooooooooooooooooo

              Comment

              Working...
              X