മലയാളത്തിന്റെ മാള
Results 1 to 2 of 2
 1. #1
  Member
  Member InfoShowcaseActivity StatusThanks / Tagging Info
  join date|Join Date
  Jan 2015
  location|Location
  Bahrain
  post count|Posts
  11
  reputation|Rep Power
  11
  flag|Country: Users Flag!

  മലയാളത്തിന്റെ മാള അരവിന്ദന്

  21646_649379.jpg

  മലയാളത്തെ പൊട്ടിച്ചിരിപ്പ ച്ച മാള അരവിന്ദന്* കണ്ണീരായി. പക്ഷെ ഏത് കണ്ണീരിലും ചിരിയുടെ ഒരു മുത്ത് കണ്ടെടുക്കുന്ന അദ്ദേഹത്തെ പറ്റി എഴുതുമ്പോള്* സങ്കടങ്ങള്*ക്കപ്പ റം അദ്ദേഹം നല്*കിയ ചിരിയുടെയും അഭിനയത്തികവിന്റെ ും മുഹൂര്*ത്തങ്ങളാണ് കടന്നു വരേണ്ടത്. കാരണം ജീവിതത്തിലെ എല്ലാ പട്ടിണികളോടും പരിവട്ടങ്ങളോടും പൊരുതി ജീവിച്ചപ്പോഴും ചിരിയായിരുന്നു ആ കലാകാരന്റെ കൈമുതല്*.

  ചെറുപ്പത്തിലേ അച്ഛന്* മരിച്ചപ്പോള്* സംഗീതാധ്യാപികയായ അമ്മയുടെ തുച്ഛ വരുമാനത്തിലായിരു ്നു ആ അഞ്ചംഗ കുടുംബം കഴിഞ്ഞത്. അമ്മ പാട്ടുപഠിപ്പിക്ക മ്പോള്* തകരപ്പെട്ടിയില്* താളമിട്ടാണ് തുടങ്ങുന്നത്. അമ്മ മകനൊരു തബല വാങ്ങികൊടുത്തു. കൊച്ചിന്* മുഹമ്മദിന്റെ ശിക്ഷണത്തില്* അരവിന്ദന്* താളപ്പെരുക്കങ്ങള കൈവിരലുകളില്* ബന്ധിപ്പിച്ചു. നാടകത്തിന് തബലവായിച്ചു തുടങ്ങിയ ആ കലാസപര്യ നാടകത്തിലൂടെ വെള്ളിത്തിരയുടെ മാസ്മരികതയിലേക്ക ണ് എത്തിയത്. ജീവിതതബലയില്* താളം അവസാനിപ്പിച്ചെങ് ിലും അത് അനുവാചകരില്* ഉണ്ടാക്കിയ ആന്ദോളനങ്ങള്*ക്ക ് അവസാനമില്ല. മാള നല്*കിയ ചിരിയുടെ മുഹൂര്*ത്തങ്ങള്* മാത്രമല്ല, അഭിനയത്തികവിന്റെ എത്രയോ മുഹൂര്*ത്തങ്ങളുമു ്ട് അനുരണനങ്ങളായി കലാലോകത്തും അനുവാചക മനസ്സുകളിലും. ഒരു കലാകാരന്റെ ജീവിതം സാര്*ഥകമാവുന്നതും അപ്പോഴാണല്ലോ സ്*റ്റേജില്* തബല വായിക്കുന്നതിനിട ്ക്കാണ് ഒരു ഹാസ്യതാരം വന്നില്ലെന്ന നാടകസമിതിയുടെ അങ്കലാപ്പ്. കാട്ടൂര്* ബാലന്റെ താളവട്ടം എന്ന നാടകമായിരുന്നു അത്. ആ സീനിലൊന്നു അഭിനയിക്കാമോ എന്നു ചോദിച്ചപ്പോള്* അരവിന്ദന്* മടിച്ചു നിന്നില്ല. അരമണിക്കൂറു കൊണ്ട് കഥാപാത്രത്തെ മനസിലാക്കി സ്റ്റേജില്* നിറഞ്ഞാടി. കയ്യടിച്ചും മതിമറന്നു ചിരിച്ചും കാണികള്* പ്രോത്സാഹിപ്പിച ചപ്പോള്* മാള പി്ന്നണിയിലെ തബലയില്* നിന്നും അഭിനയത്തിന്റെ അരങ്ങിലേക്ക് ചുവടുമാറ്റി.

  21646_649380.jpg

  കോട്ടയം നാഷണല്* തിയേറ്റേഴ്*സായിരു ്നു അടുത്ത തട്ടകം. അവിടെ സിനിമയിലേയും നാടകത്തിലേയും മഹാരഥന്*മാര്*ക്കൊ പ്പം പ്രവര്*ത്തിച്ചു. എസ് പി പിള്ളയെ ഗുരുവായി സ്വീകരിച്ചു. ശബ്ദ വിന്യാസവും ശരീരഭാഷയും കൊണ്ട് ഹാസ്യ മുഹൂര്*ത്തങ്ങള്* സൃഷ്ടിക്കുന്ന എസ് പിള്ള ശൈലിയി്ല്* നിന്നും വ്യത്യസ്തമായി തന്റേതായൊരു ശൈലി രൂപപ്പെടുത്തിയെട ക്കാനും കഴിഞ്ഞു. കേരള സര്*ക്കാര്* ആദ്യമായി നാടകത്തിന് അവാര്*ഡ് ഏര്*പ്പെടുത്തിയപ് ോള്* മികച്ച നടനുള്ള പുരസ്*കാരം മാള അ്*രവിന്ദനായിരുന് ു. എസ് എല്* പുരത്തിന്റെ നിധിയിലെ അഭിനയത്തിനായിരുന നു അവാര്*ഡ്.

  രസന എന്ന നാടകത്തില്* ചെല്ലപ്പന്* എന്ന മന്ദബുദ്ധിയായി അഭിനയിക്കുന്നതു കണ്ട് സംവിധായകന്* പി ചന്ദ്രകുമാറാണ് സിനിമയിലേക്ക് വാതില്* തുറക്കുന്നത്. അന്നദ്ദേഹം ഡോ ബാലകൃഷ്ണന്റെ അസിസ്റ്റന്റാണ്. സിന്ദൂരം എന്ന ചിത്രത്തില്* ചെറിയൊരു വേഷം ചെയ്തുകൊണ്ട് മാള തിരശ്ശീലയിലെത്തി. ഒരു ഗ്യാസ് ട്രബിള്* രോഗിയുടെ വേഷമായിരുന്നു. ഈ വേഷം എനിക്ക അറം പറ്റിയെന്നാണ് അതേപറ്റി പിന്നീട് മാള തമാശയായി പറയാറുള്ളത്. ജീവിതത്തില്* ഞാന്* പിന്നെ ഗ്യാസ് ട്രബിളുകാരനല്ല, ഗ്യാസ് ത്രിബിളുകാരനായി എന്ന്.

  21646_649381.jpg

  ആദ്യകാലത്ത് കുറേ കഷ്ടപ്പാടുകള്* സഹിക്കേണ്ടി വന്നെങ്കിലും പിന്നീട് മാളയില്ലാത്ത മലയാള സിനിമയില്ലെന്ന രീതിയിലേക്ക് വളര്*ന്ന തിരക്കിന്റെ ഒരു കാലത്തിനും കലാലോകം സാക്ഷ്യം വഹിച്ചു. ഒരു കൈ നിറയെ ചോദിച്ചു ദൈവം കൈവണ്ടി നിറയെ തന്നു എന്നാണ് അതേപറ്റി അദ്ദേഹം പറഞ്ഞിട്ടുള്ളത്. മമ്മൂട്ടി-കുട്ടി-പെട്ടി എന്നു വിമര്*ശകര്* കളിയാക്കി വിശേഷിപ്പിച്ച മലയാള സിനിമയുടെ കാലത്ത് മമ്മൂട്ടി-കുട്ടി-പെട്ടിക്കൊപ്പം മാളയും അഭിവാജ്യ ഘടകമായിരുന്നു. അന്നത്തെ വാണിജ്യ വിജയത്തിന്റെ മന്ത്രങ്ങളിലൊന് ് മാളയായിരുന്നു. പപ്പു-മാള-ജഗതി എന്ന പേരില്* മലയാളത്തിലെ ഹാസ്യനിരയെ ഒന്നിച്ചവതരിപ്പി ്ച സിനിമകളും ഉണ്ടായി. മോഹന്*ലാലിനൊപ്പ ും കുറേ ചിത്രങ്ങള്* വന്നു. കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തില്* ഇരുവരും പിന്നണി.ിലും മുന്നണിയിലും ഒരു പോലെ പാടി അവതരിപ്പിച്ച നീയറിഞ്ഞോ മേലെ മാനത്ത് ആയിരംഷാപ്പുകള്* തുറക്കുന്നുണ്ട് എന്ന ഗാനം ഇന്നും കോമഡിപരിപാടികളി ്* സജീവമാണ്.

  ഇതെഴുതുമ്പോള്* കുട്ടിക്കാലത്ത് കണ്ട അഗ്നിവ്യൂഹം എന്ന ചിത്രം ഓര്*മ്മയിലെത്തുന് ു. അതില്* മാള ഒരു കവിയായിരുന്നു. മണ്ണ്ിന്റെ മണം കേട്ടാലേ എനിക്കു കവിതവരൂ എന്നു പറഞ്ഞു നടക്കുന്ന കവി. വര്*ഷങ്ങള്*ക്കിപ്പ ുറവും ഓര്*മ്മയില്* ഒരു ചിരിയായി മാള എത്തുന്നു എന്നതും ആ കലാസപര്യയുടെ വിജയം. പ്രേക്ഷകന് ഓര്*ക്കാനും പറയാനും ഇങ്ങിനെ എത്രയോ കഥാപാത്രങ്ങളെ മാള മലയാളത്തിന് സമ്മാനിച്ചിരിക്ക ന്നു. സംഭാഷണശൈലിക്കൊപ പം മുഖത്തെ മാറ്റങ്ങളും ചില അധികസ്വരങ്ങളും ഓടിയും ചാടിയും തുമ്മിയും ചീറ്റിയും തന്റേതു മാത്രമായ ചില പ്രയോഗങ്ങള്* കൊണ്ടുവന്നും രംഗം കൊഴുപ്പിക്കാനുള ള മാളയുടെ കഴിവ് അപാരമായിരുന്നു.

  21646_649382.jpg

  നല്ല ഹാസ്യ മുഹൂര്*ത്തങ്ങള്*ക് ക് പുറമെ ഈ കാലത്ത് ധാരാളം കോമാളി വേഷങ്ങളും അദ്ദേഹത്തിന് കെട്ടേണ്ടി വന്നു. എങ്കിലും തന്റെതായ കയ്യിലിരുപ്പുകള്* കൊണ്ട് പ്രേക്ഷകനെ രസിപ്പിക്കാന്* അദ്ദേഹത്തിന് കഴിഞ്ഞു. പലപ്പോഴും തിരക്കഥയില്* ഇവിടെ മാള ശങ്കരാടി കോമഡി എന്നു മാത്രം എഴുതിവെക്കുന്ന തിരക്കഥാകൃത്തുക് ളുണ്ടായിരുന്നെന് ് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

  അത്തരമൊരു സീന്* പൊലിപ്പെടുത്തത് ഇല്ലാത്ത വാക്കുകള്* ചേര്*ത്ത് സംസ്*കൃതമെന്നു തോന്നിപ്പിക്കുന ന ശ്*ളോകം ചൊല്ലിയും അതിന് ആരു കല്*പ്പിക്കാത്ത അര്*ഥം കല്*പ്പിച്ചുമായിര ന്നു. മാളയുടെ സംസ്*കൃതം കേട്ട വാ പൊളിച്ചു പോയ ശങ്കരാടിയും കൂടിയായപ്പോള്* എന്തിനോ പൂക്കുന്ന പൂ്ക്കളിലെ ആ സീന്* കൊഴുത്തു.

  തിരക്കൊഴിഞ്ഞപ്പ ാഴാണ് സത്യത്തിന്* മാളചേട്ടന് നല്ല വേഷങ്ങള്* കിട്ടിയതെന്നു തോന്നുന്നു. മീശമാധവനിലെ മുള്ളാണി പപ്പനൊക്കെ അത്തരം വേഷമായിരുന്നു. കാലിലെ ആണിരോഗം കാരണം കാലു നിലത്തുവെക്കാനാവ തെ കാലു കവച്ചു വെച്ചു നടക്കുന്ന മുള്ളാണിയുടെ ശരീരഭാഷയും ഭാവങ്ങളും മലയാളത്തിലെ മികച്ചൊരു കഥാപാത്രത്തെയാണ് സമ്മാനിച്ചത്. സല്ലാപത്തിലെ കുഞ്ഞുകുട്ടന്* ആശാരിയുടെ വേഷവും ഭൂതക്കണ്ണാടിയിലെ വേഷവും അതുപോലെയായിരുന് ു. ആദ്യകാലത്തും കോമഡിക്കപ്പുറം ജേസിയുടെ താറാവിലെ തങ്കിയെ പോലുള്ള വേഷങ്ങളില്* മാളയിലെ അഭിനേതാവിനെ കാണാമായിരുന്നു.

  21646_649383.jpg

  വര്*ഷങ്ങള്*ക്ക് മുമ്പ് താളവട്ടം എന്ന നാടകത്തിലെ സാമുവല്* എന്ന നടന്* വന്നിരുന്നെങ്കില * മാള അരവിന്ദന്* ഉണ്ടാകുമായിരുന്ന ാ? ഈ ചോദ്യം അദ്ദേഹത്തോട് ചോദിച്ചപ്പോള്* മറുപടി ഇങ്ങനെയായിരുന്നു. മറ്റൊരു മാള അരവിന്ദന്* ഉണ്ടാകുമായിരുന്ന . തബലിസ്റ്റ് മാള. തബല അദ്ദേഹത്തിന് ജീവശ്വാസമായിരുന് ു. അഭിനയത്തിലും ആ താളബോധം ഈ നടന്റെ കൈമുതലായിരുന്നു. അത് ഹാസ്യത്തിലായാലും ഗൗരവവേഷങ്ങളിലായാ ും. തബലയോടുള്ള അദ്ദേഹത്തിന്റെ ആദരവും അര്*പ്പണവും നടനായിട്ടും കൈവിട്ടിട്ടുണ്ടാ ിരുന്നില്ല. സെറ്റില്* നിന്നു വീട്ടില്* എത്തിയാല്* ആ താളപ്പെരുക്കം കേള്*ക്കുമ്പോള്* അയല്*വാസികള്*ക്കറി യാമായിരുന്നു മാള വീട്ടിലെത്തിയെന് ്.

  ആ പ്രാക്ടീസ് ശരീരം വയ്യാതാവുന്നതുവര അദ്ദേഹം തുടരുകയും ചെയ്തു. അവസാനകാലത്ത് കാല്*മുട്ടുവേദനയു പ്രമേഹവും ശരീരത്തെ തളര്*ത്തിയപ്പോഴു ആ മനസ്സിനെ തെല്ലും തളര്*ത്തിയിരുന്നി ്ല. ക്യാമറയ്ക്ക് മുന്നില്* ആക്ഷന്* കേള്*ക്കുമ്പോള്* ഞാനെല്ലാം മറക്കും. മാളച്ചേട്ടന്* പറഞ്ഞു. ഈ ്അര്*പ്പണവും ആത്മാര്*ഥതയുമാണ് മാളചേട്ടനെ അനശ്വരനാക്കുന്നത . ഈ വിയോഗം ഒരു തീരാനഷ്ടമാണെങ്കി ും ദു:ഖം മറക്കാന്* ഞങ്ങള്*ക്ക് മുന്നില്* താങ്കള്* അഭിനയിച്ച സിനിമകളുണ്ടല്ലോ. അതുമതി.
  Last edited by ~IronMan~; 30th January 2015 at 11:43.

 2. # 1a
  India
  മലയാളത്തിന്റെ മാള

  Join Date
  Jan 2009
  Location
  Advertising world
  Posts
  192
   

 3. #2
  Admin
  ~IronMan~'s Avatar
  Member InfoShowcaseActivity StatusThanks / Tagging Info
  join date|Join Date
  Nov 2006
  location|Location
  At Home
  post count|Posts
  21,157
  reputation|Rep Power
  100
  flag|Country: Users Flag!

  Re: മലയാളത്തിന്റെ മാള

  We will miss u , Malachetta.. Angane ennapetta oru kalakaran koodi yathrayayi.. May be in this new generation era , they are not relevent ...May u RIP

Thread Information

Users Browsing this Thread

There are currently 1 users browsing this thread. (0 members and 1 guests)

User Tag List

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •